Saturday, May 19, 2012

കായികമായ ഉന്മൂലനം പാര്‍ടി നയമല്ല: കാരാട്ട്


രാഷ്ട്രീയ എതിരാളികളെ ആയുധങ്ങളുപയോഗിച്ച് ഉന്മൂലനം ചെയ്യുന്നതില്‍ പാര്‍ടി വിശ്വസിക്കുന്നില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലാതാക്കുന്നത് പാര്‍ടിയുടെ നയമല്ല. പ്രത്യയശാസ്ത്രമാണ് പാര്‍ടിയുടെ ആയുധം- കല്യാശേരിയില്‍ ഇ കെ നായനാര്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് കാരാട്ട് വ്യക്തമാക്കി.

കോഴിക്കോട്ടെ പാര്‍ടി മുന്‍ അംഗവും വിഘടിത ഗ്രൂപ്പിന്റെ നേതാവുമായ ടി പി ചന്ദ്രശേഖരന്‍ മൃഗീയമായി കൊല്ലപ്പെട്ട സംഭവമുണ്ടായി. ഈ ക്രൂരതയെ പാര്‍ടി അപലപിച്ചതാണ്. ഈ കൊലപാതകത്തെ ഉപയോഗിച്ച് യുഡിഎഫും കോണ്‍ഗ്രസും കേരളത്തിലെ മാധ്യമങ്ങളും സിപിഎ എമ്മിനെ സംഘടിതമായി ആക്രമിക്കുകയാണ്. നമ്മുടെ പാര്‍ടി കൊലപാതികളുടെ പാര്‍ടിയാണെന്ന് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. കൊലപാതകം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. എന്നാല്‍, രാഷ്ട്രീയ പകപോക്കലിനായുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് ഇതിനു പിന്നില്‍ സിപിഐ എമ്മാണെന്നാണ്. സിപിഐ എം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. ഇത് അന്വേഷണത്തില്‍ ഇടപെടലല്ലാതെ മറ്റെന്താണ്. കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരും കൊലപാതകത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും സിപിഐ എമ്മിനെ തെറ്റായി രീതിയില്‍ ചിത്രീകരിക്കുന്നതും ക്രൂരമാണ്.

കൊലപതാകത്തെക്കുറിച്ച് ശരിയായ അന്വേഷണമാണ് നടക്കേണ്ടത്. പാര്‍ടി സഖാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഈ കൊലപാതകവുമായി ഏതെങ്കിലും പാര്‍ടി അംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ടി അത് ഗൗരവത്തോടെയെടുക്കും. പാര്‍ടിയുടെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ടി താല്‍പര്യത്തിന് എതിരാണ്. ഇത്തരം കൃത്യങ്ങള്‍ പാര്‍ടി അംഗീകരിക്കുന്നില്ല. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതപ്പെട്ട പാര്‍ടിയാണിത്.

കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം എതിരാളികളുടെ എല്ലാതരം അക്രമങ്ങളെയും കൊലപാതകങ്ങളെയും അതിജീവിച്ചാണ് മുന്നേറിയത്. രക്തസാക്ഷികളുടെ പവിത്രമായ മണ്ണാണ് കണ്ണൂര്‍. നിരന്തരമായ അക്രമങ്ങള്‍ കൊണ്ട് പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ സംഘടിത ശ്രമമാണ് കണ്ണൂരില്‍ നടന്നത്. ശരിയായ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ടി ഇതിനെ നേരിട്ടത്. നാലുപതിറ്റാണ്ട് മുമ്പ് ബീഡിത്തൊഴിലാളിയെ വധിച്ചാണ് ആര്‍എസ്എസ് കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം തുടങ്ങിയത്. കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും അക്രമം പാര്‍ടിക്ക് ഒരു പോലെ നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പോരാടിയാണ് ഇതിനെ ചെറുത്തത്. എ കെ ജിയും ഇ എം എസും ഇ കെ നായനാരും ഇത്തരമൊരു സമര പാരമ്പ്യര്യമാണ് ഉയര്‍ത്തിപ്പിടിച്ചത്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ് പാര്‍ടിയുടെ ആയുധം- കാരാട്ട് പറഞ്ഞു.


ജനങ്ങളെ അണിനിരത്തി നേരിടും: കാരാട്ട്

കല്യാശേരി(കണ്ണൂര്‍): സിപിഐ എമ്മിനെതിരായ കടന്നാക്രമണത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനമായ ശ്രമങ്ങളെയും ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കല്യാശേരിയില്‍ ഇ കെ നായനാര്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെയും കേരളത്തിലെയാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത് സാമ്രാജ്യത്വത്തിനും ജന്‍മി-നാടുവാഴിത്തത്തിനുമെതിരായ പോരാട്ടങ്ങളിലൂടെയാണ്. പിന്തിരിപ്പന്‍ ശക്തികളുടെ കായിക ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരയായ പ്രസ്ഥാനമാണ് കണ്ണൂരിലേത്. എഴുപതുകളില്‍ മുതലാളിമാരും ആര്‍എസ്എസുകാരും ബീഡിത്തൊഴിലാളികള്‍ക്കുനേരെ കണ്ണൂരില്‍ നടത്തിയ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണങ്ങളുടെ തുടക്കം. കോണ്‍ഗ്രസും ആര്‍എസ്എസും തുടര്‍ന്നും കടന്നാക്രമണത്തിെന്‍റ രീതി സ്വീകരിച്ചു. ജനങ്ങളുടെ പിന്തുണയോടെയാണ് പാര്‍ട്ടി അതെല്ലാം നേരിട്ടത്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായുമാണ് ഭരണവര്‍ഗത്തിെന്‍റ കടന്നാക്രമണങ്ങളെ പാര്‍ട്ടി നേരിടുന്നത്. എകെജിയും ഇഎംഎസും നായനാരും കാട്ടിയ പാതയാണത്. രാഷ്ട്രീയ എതിരാളികളെ ആയുധങ്ങളുപയോഗിച്ച് ഉന്മൂലനം ചെയ്യുന്നതില്‍ പാര്‍ടി വിശ്വസിക്കുന്നില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലാതാക്കുന്നത് പാര്‍ടിയുടെ നയമല്ല. പ്രത്യയശാസ്ത്രമാണ് പാര്‍ടിയുടെ ആയുധം. ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടതിനെ പാര്‍ടി ശക്തമായി അപലപിക്കുന്നു. ഈ കൊലപാതകം ഉപയോഗിച്ച് യുഡിഎഫും കോണ്‍ഗ്രസും കേരളത്തിലെ ചില മാധ്യമങ്ങളും സിപിഎ എമ്മിനെ സംഘടിതമായി ആക്രമിക്കുകയാണ്. സിപിഐ എം കൊലപാതകികളുടെ പാര്‍ടിയാണെന്ന് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. കൊലപാതകം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണത്തില്‍ ഇടപെട്ടും സ്വാധീനം ചെലുത്തിയും രാഷ്ട്രീയ പകപോക്കലിനാണ് യുഡിഎഫ് തയാറാകുന്നത്. സംഭവം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഐ എമ്മില്‍ കുറ്റം ആരോപിച്ച് അന്വേഷണത്തില്‍ സ്വാധീനം ചെലുത്തുകയാണ്. സിപിഐ എം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് മുല്ലപ്പള്ളി ആവര്‍ത്തുക്കുന്നു. ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. ഇത് അന്വേഷണത്തിലുള്ള ഇടപെടലാണ്. കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരും ഈ ദാരുണ കൊലപാതകത്തെ രാഷ്ട്രീയ നേട്ടത്തിന് ക്രൂരമായി ദുരുപയോഗിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് ശരിയായ അന്വേഷണമാണ് നടക്കേണ്ടത്.

പാര്‍ടി സഖാക്കളുടെ ഇടപെടലിനെക്കുറിച്ച് ഉയര്‍ന്ന ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് കണ്ടാല്‍ ഞങ്ങള്‍ അത് ഗൗരവമായി എടുക്കും. അങ്ങനെ ബന്ധപ്പെടുന്നത് പാര്‍ട്ടിയുടെ താല്‍പര്യത്തിനെതിരാണ്. അത് പൊറുക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ തുടര്‍ച്ചയായ ആസൂത്രിത നീക്കമാണ് നടക്കുന്നത്. രക്തസാക്ഷികളുടെ പവിത്രമായ മണ്ണാണ് കണ്ണൂര്‍. നിരന്തരമായ അക്രമങ്ങള്‍ കൊണ്ട് പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ സംഘടിത ശ്രമമാണ് കണ്ണൂരില്‍ നടന്നത്. രാഷ്ട്രീയമായും ആശയപരമായും ഒറ്റപ്പെടുത്താനും തകര്‍ക്കാനും ശ്രമിച്ച് പരാജയപ്പെട്ടവര്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ കണ്ണൂര്‍ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വികൃതമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും അക്രമം പാര്‍ടിക്ക് ഒരു പോലെ നേരിടേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പോരാടിയാണ് ഇതിനെ ചെറുത്തത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സാമുദായിക-വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പാര്‍ടി കരുത്തുറ്റ പോരാട്ടം തുടരും. ഇടതുപക്ഷ ജനാധിപത്യ ശക്തികളെ യോജിപ്പിച്ച് മുന്നേറും- കാരാട്ട് പറഞ്ഞു.


deshabhimani news

1 comment:

  1. രാഷ്ട്രീയ എതിരാളികളെ ആയുധങ്ങളുപയോഗിച്ച് ഉന്മൂലനം ചെയ്യുന്നതില്‍ പാര്‍ടി വിശ്വസിക്കുന്നില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലാതാക്കുന്നത് പാര്‍ടിയുടെ നയമല്ല. പ്രത്യയശാസ്ത്രമാണ് പാര്‍ടിയുടെ ആയുധം- കല്യാശേരിയില്‍ ഇ കെ നായനാര്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് കാരാട്ട് വ്യക്തമാക്കി.

    ReplyDelete