Tuesday, May 1, 2012
കോച്ച് ഫാക്ടറിയുടെ സ്ഥിതിതന്നെ മെഡിക്കല്‍ കോളേജിനും
സ്ഥലമില്ല, പദ്ധതിയുമില്ല
പാലക്കാട്: "സ്ഥലം ഏതെന്ന് ഇതുവരെ തീരുമാനിച്ചില്ല, എപ്പോള്‍ തുടങ്ങുമെന്നും ഉറപ്പില്ല. എങ്കിലും പാലക്കാടിന് മെഡിക്കല്‍ കോളേജെന്ന് മന്ത്രി എ പി അനില്‍കുമാര്‍". പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മന്ത്രി പ്രഖ്യാപിച്ചയുടന്‍ ഈ നേട്ടം സ്വന്തംപേരിലാക്കാന്‍ എംഎല്‍എയുടെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, അഭിവാദ്യമര്‍പ്പിച്ച് പ്രകടനവും. പാലക്കാടിന് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുകഴിഞ്ഞ പ്രതീതിയോടെയാണ് എംഎല്‍എയുടെ പരിവാരം നഗരത്തില്‍ നടപ്പാക്കിയത്. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടിപ്രവര്‍ത്തകരെ കയറ്റി കൈയടിക്കാനും ഏര്‍പ്പാടാക്കി. പ്രഖ്യാപനം കഴിഞ്ഞ ഉടന്‍ ഗസ്റ്റ് ഹൗസിനുപുറത്ത് പടക്കംപൊട്ടിച്ചും മന്ത്രിക്ക് സ്വീകരണം നല്‍കിയും നാടകം നന്നാക്കി.
ആര് കേട്ടാലും മുക്കത്ത് വിരല്‍ വയ്ക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പാലക്കാടിന് പട്ടികജാതി വികസനഫണ്ടില്‍നിന്ന് 50 കോടി രൂപ അനുവദിക്കുന്നുവെന്നും അത് മെഡിക്കല്‍കോളേജ് നിര്‍മിക്കാനാണെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിന് സ്ഥലമെവിടെയെന്ന ചോദ്യത്തിന് അക്കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പാലക്കാട് ജില്ലാ ആശുപത്രി വികസിപ്പിച്ച് മെഡിക്കല്‍ കോളേജാക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയുടെ സ്ഥലം നല്‍കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന കെ അച്യുതന്‍ എംഎല്‍എ അറിയിച്ചു. എന്നാല്‍, ജില്ലയില്‍ എവിടെയാണ് മെഡിക്കല്‍കോളേജ് സ്ഥാപിക്കുകയെന്ന് ഇപ്പോഴും ഉറപ്പില്ലാതെ അടുത്തവര്‍ഷം ക്ലാസ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മെഡിക്കല്‍ കോളേജിന് ചുരുങ്ങിയത് 25 ഏക്കര്‍ സ്ഥലമെങ്കിലും വേണം. നഗരത്തില്‍ ഇത്രയും സ്ഥലം ലഭ്യമല്ല. ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മണ്ണാര്‍ക്കാട് സ്ഥാപിക്കാന്‍ മുസ്ലിംലീഗിന്റെ സമ്മര്‍ദവുമുണ്ട്. ജില്ലയില്‍ എവിടെ സ്ഥാപിച്ചാലും അത് പാലക്കാട് എംഎല്‍എയുടെ നേട്ടത്തിന്റെ അക്കൗണ്ടില്‍പ്പെടുത്താനാണ് ശ്രമം. സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ച് പാലക്കാട്ടെ ജനങ്ങളെ ഒരിക്കല്‍ക്കൂടി വഞ്ചിക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരിയില്‍ തറക്കല്ലിട്ട കോച്ച്ഫാക്ടറിയുടെ സ്ഥിതിതന്നെയാണ് പാലക്കാട് മെഡിക്കല്‍ കോളേജിനുമുണ്ടാകുകയെന്ന് ഏതാണ്ട് ഉറപ്പായി.
deshabhimani 010512
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
"സ്ഥലം ഏതെന്ന് ഇതുവരെ തീരുമാനിച്ചില്ല, എപ്പോള്‍ തുടങ്ങുമെന്നും ഉറപ്പില്ല. എങ്കിലും പാലക്കാടിന് മെഡിക്കല്‍ കോളേജെന്ന് മന്ത്രി എ പി അനില്‍കുമാര്‍". പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മന്ത്രി പ്രഖ്യാപിച്ചയുടന്‍ ഈ നേട്ടം സ്വന്തംപേരിലാക്കാന്‍ എംഎല്‍എയുടെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. മാത്രമല്ല, അഭിവാദ്യമര്‍പ്പിച്ച് പ്രകടനവും.
ReplyDelete