Tuesday, May 1, 2012
ഓഫീസേഴ്സ് ക്ലബ് ഏറ്റെടുക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു
ഉന്നതഉദ്യോഗസ്ഥര്‍ അംഗങ്ങളായ (തിരുവനന്തപുരത്തെ) കവടിയാറിലെ ഓഫീസേഴ്സ് ക്ലബ് ഏറ്റെടുക്കാന്‍ ഇറങ്ങിത്തിരിച്ച റവന്യൂഅധികൃതര്‍ ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചു. പാട്ടവ്യവസ്ഥ ലംഘിച്ചതിനും പാട്ടക്കരാര്‍ കുടിശ്ശിക വരുത്തിയതിനെയും തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്ലബ് ഏറ്റെടുക്കാന്‍ പുറപ്പെട്ടത്. ക്ലബ്ബിന്റെ മുന്‍വശത്ത് എത്തിയെങ്കിലും നടപടി എടുക്കാനായില്ല. ഉന്നതതലങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം റവന്യൂസംഘത്തിന് അവിടെനിന്ന് മടങ്ങേണ്ടിവന്നു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ്ക്ലബ് തിരികെ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതിനിടെയാണ് ഈ നാടകം അരങ്ങേറിയത്. മുമ്പ് ക്ലബ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരുന്നു. അടുത്തിടെ ഈ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചമുമ്പ് ഡിമാന്‍ഡ് നോട്ടീസ് ക്ലബ് അധികൃതര്‍ക്ക് നല്‍കി. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത്. സര്‍ക്കാരിന്റെ 22 സെന്റ് ഭൂമിയാണ് ക്ലബ്ബിന് വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടത്തിന് നല്‍കിയത്. അന്‍പത് ലക്ഷത്തോളം രൂപയുടെ കുടിശ്ശിക നല്‍കാനുണ്ട്. ക്ലബ് നടത്തിപ്പിന്റെപേരില്‍ മദ്യപാനവും ചൂതാട്ടവും ആണ് അരങ്ങേറുന്നതെന്നും മുമ്പുതന്നെ റവന്യൂഅധികൃതര്‍ കണ്ടെത്തിയിരുന്നു.
deshabhimani 010512
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete