സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കുന്നതുപോലെ കവിക്കും സാഹിത്യനായകര്‍ക്കും പ്രതികരിക്കാനാകില്ലെന്ന് ജ്ഞാനപീഠജേതാവ് ഒ എന്‍ വി കുറുപ്പ് പറഞ്ഞു. ആരോപണത്തിലൂടെ വിജയിക്കാമെന്ന് കരുതരുത്. അങ്ങനെയുള്ളവര്‍ തെറ്റിദ്ധാരണ മാറ്റുന്നതാണ് നല്ലത്. ജില്ലാ കോടതിയില്‍ വാദിക്കുവേണ്ടിയോ പ്രതിക്കുവേണ്ടിയോ സാക്ഷി പറയുന്നതുപോലെ കൊല നടക്കുന്നിടങ്ങളില്‍ സാക്ഷിപറയാന്‍ കവി എത്തണമെന്ന് പറയുന്നത് മൗഢ്യമാണ്.
സാഹിത്യകാരന്മാരുടെ വാക്കുകളെ കക്ഷിരാഷ്ട്രീയത്തിന്റെ ദുര്‍വ്യാഖ്യാനത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. സിംഹവാലന്‍ കുരങ്ങിനുവേണ്ടിയും എവിടെയോനിന്ന് എന്തോ കിട്ടാനായുംവേണ്ടി എഴുതുന്നവരാണ് കവികളെന്ന് പറഞ്ഞയാളുടെ നാക്ക് പൊന്നാകട്ടെയെന്നും ഒ എന്‍ വി പരിഹസിച്ചു. തിരുവനന്തപുരത്ത് സഹ്യാദ്രി നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി പ്രവര്‍ത്തനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തുണ്ടായ പൈശാചികമായ കൊലപാതകത്തിനെതിരായ പ്രതികരണങ്ങളില്‍ പങ്ക് ചേരാത്തതിന്റെപേരില്‍ സിംഹവാലന്‍ കുരങ്ങിനുവേണ്ടി എഴുതുന്നവര്‍ എന്ന് ഒരു കവയിത്രിയെ ആക്ഷേപിക്കാനും തയ്യാറായി. തന്നോടും പ്രതികരണം ആവശ്യപ്പെട്ടു. തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. കവികളും സാഹിത്യപ്രവര്‍ത്തകരും പറയുന്നതിന്റെ അര്‍ധാര്‍ഥങ്ങളും ന്യൂനാര്‍ഥങ്ങളും മാത്രമെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അകാലത്തില്‍ ഒരു സ്ത്രീക്കുണ്ടാകുന്ന വൈധവ്യത്തില്‍ കവിയും ദുഃഖിതനാകും. ഇത് മനസ്സിലാക്കാത്തവര്‍ അന്ധരാണ്. കരച്ചിലിനുപിന്നാലെ പോകുന്നവരാണ് കവികളെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. കവിയെ കവിയായി കാണാന്‍ കഴിയാത്തവര്‍ക്കുമുന്നില്‍ കവിത ചൊല്ലുക പ്രയാസമാണ്. കവിയെ കവിയായി മനസ്സിലാക്കാനാകണം. ഹത്യയെക്കാള്‍ ക്രൂരമാണ് വ്യക്തിഹത്യ. ആരെയും ഭയമില്ലാത്ത അവസ്ഥയിലേക്ക് കവിത കവിയെ കൊണ്ടെത്തിക്കുന്നുവെന്നത് മറന്നുപോകരുത്. ആരോപണങ്ങളിലുടെ വിജയം നേടാനാകുമെന്ന് കരുതുന്നവര്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതാണ് നല്ലതെന്നും ഒ എന്‍ വി പറഞ്ഞു. എഴുത്തുകാര്‍ ആരാണെന്ന് മനസ്സിലാകാത്തവര്‍ക്ക് അത് മനസ്സിലാക്കിക്കൊടുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇനിയും മരിക്കാത്ത ഭൂമിയെകുറിച്ച് പാടിയ കവിയെപോലും വിമര്‍ശിച്ചവര്‍ ഉണ്ടെന്നും സുഗതകുമാരി പറഞ്ഞു.
deshabhimani 230512

ReplyDelete