Thursday, May 24, 2012
അന്വേഷണവിവരം റിപ്പോര്‍ട്ട് ചെയ്യുന്നത് തത്സമയം: ബേബി
ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം മാധ്യമങ്ങള്‍ തത്സമയ സംപ്രേഷണം പോലെയാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചോദ്യംചെയ്യുന്നത് മാധ്യമപ്രവര്‍ത്തകര്‍ നേരില്‍ക്കാണുന്ന പോലെയാണ് എഴുതുന്നത്. ഇത്രയും ആഭാസമായ അന്വേഷണം കേരളം ഇതുവരെ കണ്ടിട്ടില്ല. മൃഗീയമായ വധത്തെ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. കെട്ടിച്ചമയ്ക്കുന്ന കഥകള്‍ക്കനുസരിച്ചാണ് പൊലീസ് അന്വേഷണം. എങ്ങനെയെങ്കിലും സിപിഐ എമ്മിനെ കുടുക്കാനാണ് ശ്രമം. സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍, കെപിസിസി പ്രസിഡന്റ് സൂപ്പര്‍ ഡിജിപി ചമഞ്ഞ് അന്വേഷണത്തില്‍ ഇടപെടുന്നു. എഫ്ഐആര്‍ തയ്യാറാക്കുന്നതിനുമുമ്പ് സംഭവത്തിനു പിന്നില്‍ സിപിഐ എം ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രഖ്യാപിച്ചു. ചൂണ്ടിക്കാട്ടിയ ആളെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനും രാഷ്ട്രീയകൊലപാതകമല്ല എന്ന് ഡിജിപി അഭിപ്രായം പറഞ്ഞപ്പോള്‍ അത് തിരുത്താനും ആഭ്യന്തര സഹമന്ത്രി തയ്യാറായി. താന്‍ പറഞ്ഞ രീതിയില്‍ അന്വേഷിക്കുന്നില്ലെങ്കില്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് വടകര എംപി കൂടിയായ കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തുന്നു. ഇത്തരം കടന്നാക്രമണങ്ങളെ സിപിഐ എം ഭയക്കുന്നില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രസ്താവന പീപ്പിള്‍സ് ഡെമോക്രസിയില്‍ വന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാന്‍ ജൂണ്‍ 10 വരെ കാത്തിരുന്നാല്‍ മതിയെന്നും ബേബി പറഞ്ഞു.
deshabhimani 240512
Labels:
ഓഞ്ചിയം,
നെയ്യാറ്റിന്‍കര
Subscribe to:
Post Comments (Atom)
No comments:
Post a Comment