Wednesday, May 23, 2012

തോല്‍വി മുന്നില്‍കണ്ട് യുഡിഎഫ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നു


നെയ്യാറ്റിന്‍കര ലക്ഷ്യമാക്കി ലോഡ്ഷെഡിങ് പിന്‍വലിച്ചു

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ ലോഡ്ഷെഡിങ് പിന്‍വലിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണിത്. ലോഡ്ഷെഡിങ് പിന്‍വലിക്കാന്‍ നടപടി എടുക്കണമെന്ന് ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉത്തരവിറങ്ങിയത്. മെയ് 31 വരെയാണ് സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നത്.

ലോഡ് ഷെഡിങും മുന്നുറ് യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക യൂണിറ്റിന് പത്തു രൂപ വീതം ഈടാക്കുന്നതും ജൂണ്‍ 30 വരെ നീട്ടാന്‍ അനുമതി നല്‍കണമെന്ന് ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടിരുന്നു. കമീഷന്‍ ഇതംഗീകരിച്ചിരുന്നില്ല. വൈദ്യൂതി പ്രതിസന്ധി രൂക്ഷമാണെന്നായിരുന്നു ബോര്‍ഡിെന്‍റ വാദം.എന്നാല്‍ ദിവസങ്ങള്‍ക്കകം ബോര്‍ഡ് മലക്കം മറിഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലോഡ്ഷെഡിങ് പിന്‍വലിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് കമീഷന്‍ മുമ്പാകെ വാദിച്ചശേഷം ലോഡ് ഷെഡിങ് പിന്‍വലിച്ചത് വോട്ടര്‍മാരെ കബളിപ്പിക്കലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ബുധനാഴ്ച തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. വൈദ്യുതിനില മെച്ചപ്പെട്ടെങ്കിലും പുറമെ നിന്ന് വൈദ്യുതി വാങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഇതില്‍നിന്ന് വ്യക്തം.

തോല്‍വി മുന്നില്‍കണ്ട് യുഡിഎഫ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നു

നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫും-ബിജെപിയും ധാരണയിലെത്തിയെന്നുള്ള കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ ആരോപണം തോല്‍വി മുന്നില്‍കണ്ടുകൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ മെമ്പര്‍ എം എ ബേബി. ആരോപണം യുഡിഎഫ് എത്രമാത്രം ബലഹീനമാണെന്നതിന്റെ തെളിവെന്നും ബേബി പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ധാരണയുണ്ടാക്കിയതായി ബിജെപിയുടെ നേതാവ് തന്നെ വ്യക്തമാക്കിയതാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ 147%വരെയാണ് ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചതെന്നും അദ്ദേഹം  പറഞ്ഞു.

പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഉടന്‍ ഉണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിലവര്‍ധിപ്പിക്കാനുള്ള കേന്ദ്രതീരുമാനം ഏതാനും ദിവസത്തേക്ക് നീട്ടാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. ജനങ്ങളെ പറ്റിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം വിജയിക്കുമോ അതോ തെരഞ്ഞെടുപ്പ് കാര്യമായെടുക്കാതെ ഉടനെത്തന്നെ വിലകൂട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്. കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞ വ്യക്തി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഹീനമായ രാഷ്ട്രീയ വഞ്ചന നടത്തിയ വ്യക്തിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ യുഡിഎഫിനുള്ളില്‍ത്തന്നെ അമര്‍ഷമുണ്ടെന്നും ബേബി പറഞ്ഞു.

deshabhimani 240512

1 comment:

  1. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ ലോഡ്ഷെഡിങ് പിന്‍വലിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണിത്. ലോഡ്ഷെഡിങ് പിന്‍വലിക്കാന്‍ നടപടി എടുക്കണമെന്ന് ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉത്തരവിറങ്ങിയത്. മെയ് 31 വരെയാണ് സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നത്.

    ReplyDelete