Wednesday, May 16, 2012
വഞ്ചനാദിനം വിജയിപ്പിക്കുക: എല്‍ഡിഎഫ്
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മെയ് 18-ാം തീയതി നടക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കാന്‍ എല്‍ഡി എഫ് സംസ്ഥാനകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ പുതിയ വിവാദങ്ങള്‍ കുത്തിപൊക്കി രക്ഷപ്പെടാന്‍ ആകുമോ എന്നാണ് നോക്കു ന്നത്. ഇതിന്റെ ഭാഗമായാണ് ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രചരണങ്ങളെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരളം നേടിയ നേട്ടങ്ങളെ ആകെ തകര്‍ക്കുന്ന വിധമാണ് യുഡിഎഫ്സര്‍ക്കാരിന്റെ ഒരു വര്‍ഷം കടന്നുപോയത്. ജനോപകാരപ്രദമായി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ജാതി-മതശക്തികളുമായി ചേര്‍ന്ന് യുഡിഎഫിന് നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായി. അധികാരത്തില്‍ എത്തിയതോടെ തങ്ങളെ സഹായിച്ച ഇത്തരം ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മന്ത്രിമാരെ നിശ്ചയിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വമ്പിച്ച അഭിപ്രായ ഭിന്നതകള്‍ യുഡിഎഫില്‍ രൂപപ്പെട്ടിരിക്കുന്നു. ലീഗിന് അഞ്ചാം മന്ത്രി പദവി നല്‍കിയത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രഖ്യാപിക്കുന്ന നിലയുണ്ടായി. മന്ത്രിമാരെ ജാതിയും മതവും തിരിച്ച് വകുപ്പുകള്‍ നല്‍കുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. കേരളത്തിന്റെ ഉജ്ജ്വലമായ മതേതര പാരമ്പര്യത്തിനും ജനാധിപത്യസംസ്കാര ത്തിനും കനത്ത തിരിച്ചടി നല്‍കുന്നതാണെന്ന പൊതുഅഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങളെ പൂര്‍ണ്ണമായും വഞ്ചിക്കുന്ന തരത്തിലാണ് ഓരോ മേഖലയിലും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ കര്‍ഷക ആത്മഹത്യകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുവന്നിരിക്കുകയാണ്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണനടപടികളും മുന്നോട്ട് വെച്ചിരിക്കുന്നു. വിശ്വവിഖ്യാതമായ കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസമേഖലകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്നതാണ് സര്‍ക്കാര്‍ നടപടികള്‍. ക്ഷേമപെന്‍ഷനുകളും അട്ടിമറിക്കപ്പെടുകയാണ്. ക്രമസമാധാനില ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന നിലപാടിന്റെ ഭഭാഗമായി വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ പവര്‍കട്ടും ലോഡ്ഷെഡിംഗും തിരിച്ച് വന്നിരിക്കുകയാണ്. വൈദ്യുതി, വെള്ളം, പാല്‍, ബസ്ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം വര്‍ദ്ധിപ്പിക്കുന്ന നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചു. പവര്‍കട്ട് നിലവില്‍ വന്ന കേരളത്തില്‍ മണ്ണെണ്ണ പോലും നല്‍കാതെ ജനങ്ങളെ ഇരുട്ടില്‍ ഇടുന്ന നടപടിയും മുന്നോട്ട് വെക്കപ്പെടുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല.
ഇത്തരത്തില്‍ ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ പുതിയ വിവാദങ്ങള്‍ കുത്തിപൊക്കി രക്ഷപ്പെടാന്‍ ആകുമോ എന്നാണ് നോക്കു ന്നത്. ഇതിന്റെ ഭഭാഗമായാണ് ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍. ഏവരാലും അപലപിക്കപ്പെട്ട ഈ കൊലപാതകത്തെ സംബന്ധിച്ച് നിക്ഷ്പക്ഷവും സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതിനല്ല സര്‍ക്കാരിന് താല്‍പര്യം.പകരം ഇതിനെ ഉപയോഗപ്പെടുത്തി നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്.
ജനവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കുകയും കേരളത്തിന്റെ ജനാധിപത്യപരമായ പാര മ്പര്യങ്ങളെ മുഴുവനും അട്ടിമറിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണ് കേരളം ഭഭരിക്കുന്നത്. ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭഭാഗമായി ഒന്നാം വാര്‍ഷിക ദിനമായ മെയ് 18-ാം തീയതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പൊതുയോഗങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് സംസ്ഥാനകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
deshabhimani news
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മെയ് 18-ാം തീയതി നടക്കുന്ന വഞ്ചനാദിനം വിജയിപ്പിക്കാന്‍ എല്‍ഡി എഫ് സംസ്ഥാനകമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ പുതിയ വിവാദങ്ങള്‍ കുത്തിപൊക്കി രക്ഷപ്പെടാന്‍ ആകുമോ എന്നാണ് നോക്കു ന്നത്. ഇതിന്റെ ഭാഗമായാണ് ടി പി ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന പ്രചരണങ്ങളെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ReplyDeleteമെയ് 18-ാം തീയതി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പൊതുയോഗങ്ങള്‍ വിജയിപ്പിക്കാന്‍ ...
ReplyDeletecall for a hartal...