Wednesday, May 16, 2012

ചന്ദ്രശേഖരന്‍ വധം; ഒന്നാംപ്രതി പ്രദീപനെ റിമാന്റ് ചെയ്തു


ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആറിലെ ഒന്നാംപ്രതി ചൊക്ലി കവിയൂര്‍ മാരാന്‍കുന്നുമ്മല്‍ ലംബു എന്ന പ്രദീപനെ(34) റിമാന്റ് ചെയ്തു. മറ്റുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഴിയൂര്‍ കോട്ടാമലയിലെ ദീപു എന്ന ദിപിന്‍(27), അഴിയൂര്‍ കല്ലറോത്ത് രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്(21), കോടിയേരി അനന്തത്തില്‍ രജിത്(23) ഓര്‍ക്കാട്ടേരിയിലെ പടയങ്കണ്ടി രവീന്ദ്രനെ(47) എന്നിവരെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.

കെലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രതികളെ സഹായിച്ചവരാണെന്ന് പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ജോസി ചെറിയാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പിടിയിലായവര്‍ ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും ആയുധങ്ങള്‍ ഒളിപ്പിക്കാനും മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് സംഘടിപ്പിക്കാനും സഹായിച്ചെന്നും പൊലീസ് പറയുന്നു.

deshabhimani 160512

1 comment:

  1. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആറിലെ ഒന്നാംപ്രതി ചൊക്ലി കവിയൂര്‍ മാരാന്‍കുന്നുമ്മല്‍ ലംബു എന്ന പ്രദീപനെ(34) റിമാന്റ് ചെയ്തു. മറ്റുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഴിയൂര്‍ കോട്ടാമലയിലെ ദീപു എന്ന ദിപിന്‍(27), അഴിയൂര്‍ കല്ലറോത്ത് രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്(21), കോടിയേരി അനന്തത്തില്‍ രജിത്(23) ഓര്‍ക്കാട്ടേരിയിലെ പടയങ്കണ്ടി രവീന്ദ്രനെ(47) എന്നിവരെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്

    ReplyDelete