Monday, May 14, 2012

എ കെ ജിയെയും ഹിരണ്‍ മുഖര്‍ജിയെയും അനുസ്മരിച്ച് റിഷാങ് കൈഷിങ്


ഒന്നാം ലോക്സഭയിലെ അനുഭവങ്ങള്‍ രാജ്യസഭയില്‍ പങ്കുവച്ച മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റിഷാങ് കൈഷിങ്ങിന് എ കെ ജിയും ഹിരണ്‍ മുഖര്‍ജിയുമൊക്കെ മറക്കാനാകാത്ത മുഖങ്ങള്‍. മണിപ്പൂരില്‍നിന്ന് ബസിലും തീവണ്ടിയിലുമൊക്കെയായി നാലുദിവസം യാത്ര ചെയ്ത് ഒന്നാം ലോക്സഭയില്‍ പങ്കെടുക്കാനെത്തിയ കൈഷിങ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ രാജ്യസഭ അറുപത് വര്‍ഷം പിന്നോക്കം പോയി.

1952ല്‍ സോഷ്യലിസ്റ്റ് പാര്‍ടി ടിക്കറ്റിലാണ് മണിപ്പൂരില്‍നിന്ന് താന്‍ ജയിച്ചതെന്ന് മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി കൂടിയായ കൈഷിങ് പറഞ്ഞു. ആചാര്യ നരേന്ദ്രദേവ്, രാംമനോഹര്‍ ലോഹ്യ, ജയ്പ്രകാശ് നാരായണന്‍ എന്നിവരാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. സ്വാതന്ത്ര്യപൂര്‍വ കാലയളവില്‍ മണിപ്പൂരിന് മുഖ്യധാരാ ഇന്ത്യയുമായി കാര്യമായ അടുപ്പമില്ലായിരുന്നു. ആദ്യദിനം താന്‍ തികച്ചും അപരിചിതനായിരുന്നു. പത്രങ്ങളിലും മറ്റും ചിത്രം കണ്ട് പരിചയമുള്ള സമുന്നതനേതാക്കള്‍ ചുറ്റും. അവരൊടൊപ്പം ഇരിക്കാനായത് അസുലഭ ഭാഗ്യം. ഭരണപക്ഷനിരയില്‍ നെഹ്റു, അബ്ദുള്‍കലാം ആസാദ്, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയ വമ്പന്മാര്‍. പ്രതിപക്ഷത്ത് എ കെ ഗോപാലനും ഹിരണ്‍ മുഖര്‍ജിയും ശ്യാമപ്രസാദ് മുഖര്‍ജിയുമൊക്കെ. അന്ന് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ശാന്തവും ക്രിയാത്മകവുമായിരുന്നു. അന്ന് നേതാക്കളുടെ മനസ്സില്‍ ജനങ്ങളോടുള്ള സ്നേഹവും അവരെ ഓര്‍ത്തുള്ള ആശങ്കകളുമാണ് നിറഞ്ഞുനിന്നിരുന്നത്- കൈഷിങ് പറഞ്ഞു.

deshabhimani 140512

1 comment:

  1. ഒന്നാം ലോക്സഭയിലെ അനുഭവങ്ങള്‍ രാജ്യസഭയില്‍ പങ്കുവച്ച മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റിഷാങ് കൈഷിങ്ങിന് എ കെ ജിയും ഹിരണ്‍ മുഖര്‍ജിയുമൊക്കെ മറക്കാനാകാത്ത മുഖങ്ങള്‍. മണിപ്പൂരില്‍നിന്ന് ബസിലും തീവണ്ടിയിലുമൊക്കെയായി നാലുദിവസം യാത്ര ചെയ്ത് ഒന്നാം ലോക്സഭയില്‍ പങ്കെടുക്കാനെത്തിയ കൈഷിങ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ രാജ്യസഭ അറുപത് വര്‍ഷം പിന്നോക്കം പോയി.

    ReplyDelete