Monday, May 14, 2012
കെഎസ്ആര്‍ടിസി ദീര്‍ഘദൂര എസി ബസുകള്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി വോള്‍വോ എസി ബസുകളുടെ ഓട്ടം നിലച്ചു. സ്വകാര്യ ട്രാവല്‍ ഏജന്‍സികളെ സഹായിക്കാനാണ് ബംഗളൂരു അടക്കമുള്ള ദീര്‍ഘദൂര എസി സര്‍വീസുകള്‍ കെഎസ്ആര്‍ടിസി മുടക്കിയത്. ബംഗളൂരുവിലേക്ക് മൂന്നു ബസാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ഓട്ടം നിര്‍ത്തിയിട്ട് ഏറെ ദിവസമായി. ഒരു ബസ് രണ്ടു ദിവസം കൂടുമ്പോള്‍മാത്രം ഓടുന്നു. ദിവസവും വൈകിട്ട് 3.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ ബംഗളൂരുവില്‍ എത്തുന്ന സര്‍വീസ് വൈകിട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്ന് തിരിക്കും. നിസ്സാര തകരാറിന്റെ പേരില്‍ രണ്ടു ബസ് സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ കട്ടപ്പുറത്താണ്. ഈ ബസുകള്‍ പ്രവര്‍ത്തനക്ഷമമാക്കി നിരത്തിലിറക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി തീരുമാനം. സര്‍വീസ് നഷ്ടമാണെന്നുള്ള വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. 914 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. എന്നാല്‍,സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ 1200 രൂപവരെ ഈടാക്കുന്നു. ഒരു കെഎസ്ആര്‍ടിസി ബസില്‍ 45 സീറ്റുണ്ട്. സര്‍വീസ് നടത്തിയ ഘട്ടത്തില്‍ എല്ലാ ദിവസവും എല്ലാ സീറ്റിനും റിസര്‍വേഷന്‍ ഉണ്ടായിരുന്നു.
കെഎസ്ആര്‍ടിസി ഉന്നയിക്കുന്ന നഷ്ടക്കണക്ക് കള്ളമാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍നിന്ന് ദിവസവും അമ്പതോളം സ്വകാര്യ വോള്‍വോ എസി ബസാണ് ബംഗളൂരുവിലേക്ക് പോകുന്നത്. ടിക്കറ്റ് മുന്‍കൂട്ടി ബുക്കുചെയ്താല്മാത്രമേ യാത്രചെയ്യാനാകൂ. ബംഗളൂരുവിലേക്ക് മൂന്നുവര്‍ഷംമുമ്പാണ് കെഎസ്ആര്‍ടിസി വോള്‍വോ എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. അന്ന് കെഎസ്ആര്‍ടിസിയുടെ അഭിമാനമായി ബംഗളൂരു സര്‍വീസ് വിശേഷിപ്പിക്കപ്പെട്ടു. ബസ് സംരക്ഷിക്കാതെയും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതെയുമാണ് കട്ടപ്പുറത്ത് കയറ്റിയത്. ഇതോടൊപ്പംതന്നെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കും പുലര്‍ച്ചെ ആറിന് പാലക്കാട്ടേക്കും പോകുന്ന വോള്‍വോ എസി ബസുകളും ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് പോകുന്ന എസി ബസും അടക്കമുള്ള സര്‍വീസും നിര്‍ത്തലാക്കി.
(രജിലാല്‍)
deshabhimani 140512
Subscribe to:
Post Comments (Atom)

ReplyDelete