Friday, May 18, 2012
ദേശീയ ജലനയം രൂപീകരിച്ചത് കോളക്കമ്പനികളുടെ ഏജന്റ്
ലോകത്ത് ഏറ്റവും കൂടുതല്‍ ജലചൂഷണം നടത്തുന്ന പെപ്സി, കൊക്കകോള കമ്പനികളുടെ പണം പറ്റുന്ന ആഗോള സന്നദ്ധസംഘടനയെക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജലനയം രൂപീകരിച്ചതെന്ന് സെസ് മുന്‍ഡയറക്ടര്‍ കെ സോമന്‍ പറഞ്ഞു.
വിശദമായ ചര്‍ച്ചയോ പഠനമോ നടത്താതെയാണ് കേന്ദ്രം ദേശീയ ജലനയം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ജലനയം രൂപീകരിച്ചത് 87ല്‍ ആയിരുന്നു. രണ്ടാം ജലനയം 2002ലും തയ്യാറായി. ""ദേശീയ ജലനയം 2012"" മൂന്നാമത്തെ ജലനയമാണ്. സി അച്യുതമേനോന്‍ പഠനകേന്ദ്രത്തിന്റെയും സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഉന്നതതല പഠന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. പ്ലാനിങ് കമീഷന്‍ ദേശീയ ജലനയത്തിന്റെ കരട് കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമ്പോഴും ഗൗരവതരമായി ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ സംരക്ഷകരായ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാണ് ശ്രമിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാനും കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുമാണ് ശ്രമം. പ്ലാനിങ് ബോര്‍ഡ് അംഗം സി പി ജോണ്‍, ഡോ. പുഷ്പാംഗദന്‍, ഫാ. തോമസ് പീലിയാനിക്കല്‍, എന്‍ കെ സുകുമാരന്‍നായര്‍. ഡോ. അനില്‍കുമാര്‍, ആര്‍ വി ജി മേനോന്‍, ഡോ എം ആര്‍ രമേശ്, ഡോ. വി എസ് വിജയന്‍, ഡോ. സാബു ജോസഫ്, ഡോ. രാംകുമാര്‍, ഡോ. കെ രാധാകൃഷ്ണന്‍, ജി ജയ, ബുലുറോയ് ചൗധരി, എം ജി രാധാകൃഷ്ണന്‍, എം എം ജോണ്‍, ഇ എം സതീശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
deshabhimani 180512
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ലോകത്ത് ഏറ്റവും കൂടുതല്‍ ജലചൂഷണം നടത്തുന്ന പെപ്സി, കൊക്കകോള കമ്പനികളുടെ പണം പറ്റുന്ന ആഗോള സന്നദ്ധസംഘടനയെക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജലനയം രൂപീകരിച്ചതെന്ന് സെസ് മുന്‍ഡയറക്ടര്‍ കെ സോമന്‍ പറഞ്ഞു.
ReplyDelete