Sunday, May 20, 2012
ബംഗാളില്‍ അശാന്തിയുടെ ഒരാണ്ട്
ബംഗാള്‍ ജനതയുടെ സ്വസ്ഥത തകര്‍ത്ത് മമത സര്‍ക്കാര്‍ ഒരു വര്‍ഷം ഭരണം പൂര്‍ത്തിയാക്കി. അക്രമവും കൊലയും ഭൂമി പിടിച്ചെടുക്കലുകളും കര്‍ഷക ആത്മഹത്യയും തുടര്‍ക്കഥയായപ്പോള്‍ മമതയെ അധികാരത്തിലേക്കുയര്‍ത്താന്‍ സഹായിച്ചവര്‍തന്നെ മുഖ്യ പ്രതിയോഗികളായി. ക്രമസമാധാന നില താറുമാറായതായി മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നു. ഒരു വര്‍ഷത്തില്‍ കാര്യമായ പരിവര്‍ത്തനമൊന്നും സംസ്ഥാനത്ത് ഉണ്ടായില്ലെന്ന് സഖ്യകക്ഷിയായ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്ത് മമതയ്ക്ക് ക്ഷീണമായി.
അധികാരത്തിലേറിയ ഉടന്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനായിരുന്നു ശ്രമം. ഒരു വര്‍ഷത്തിനുള്ളില്‍ 65 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 61 സിപിഐ എം പ്രവര്‍ത്തകര്‍. അക്രമത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പാര്‍ടിയുടെയും ബഹുജന സംഘടനകളുടെയും നൂറുകണക്കിന് ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടലില്‍ ആറുപേരും തൃണമൂലിലെ ഗ്രൂപ്പുയുദ്ധത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. സിപിഐ എം നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചു.
സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത കര്‍ഷക ആത്മഹത്യ നിത്യസംഭവമായി. കടക്കെണിയില്‍പ്പെട്ട് 56 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കൃഷിഉല്‍പ്പാദന നിരക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വിളവ് സംഭരിക്കാനുള്ള സംവിധാനങ്ങളും നിര്‍ത്തലാക്കി. ഏറ്റവും കൂടുതല്‍ ബലാത്സംഗവും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമവും നടക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാളെന്ന് ദേശീയ വനിതാ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും പറയുന്നുണ്ട്. 23 ബലാത്സംഗ കേസുകളും 1295 ആക്രമണ കേസുകളുമാണ് ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഒറ്റ വ്യവസായവും പുതുതായി ആരംഭിച്ചില്ല. ഇടതുമുന്നണി ഭരണകാലത്ത് തുടക്കംകുറിച്ച സംരംഭങ്ങളില്‍ അധികവും മുടങ്ങി. വര്‍ഷം പത്തു ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇടതുമുന്നണി സര്‍ക്കാര്‍ വ്യവസായവികസനത്തിനുവേണ്ടി ഏറ്റെടുത്ത സിംഗൂരിലെ കര്‍ഷകരുടെ ഭൂമി അധികാരത്തിലെത്തി ഒരുമാസത്തിനുള്ളില്‍ തിരിച്ചുനല്‍കുമെന്ന് മമത നടത്തിയ പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ത്തന്നെ.
(ഗോപി)
ഉത്തരംമുട്ടിയ മമത ചാനല്‍ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി
പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടെലിവിഷന്‍ സംവാദ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് സിഎന്‍എന്‍- ഐബിഎന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മമത ചോദ്യമുന്നയിച്ചവരെ ആക്ഷേപിച്ച് ഉറഞ്ഞുതുള്ളിയത്. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രേക്ഷകര്‍ സദസ്സില്‍നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രി അസ്വസ്ഥയായത്.
സിപിഐ എമ്മുകാരാണ് പ്രേക്ഷകരായി എത്തിയിരിക്കുന്നതെന്നും മാവോയിസ്റ്റുകളുടെ ചോദ്യമാണ് ഇവര്‍ ചോദിക്കുന്നതെന്നും മമത ആരോപിച്ചു. ജാദവ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനെയും സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നതിനെയും സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തു. പ്രൊഫസര്‍ സിപിഐ എം കേഡറാണെന്നും അയാള്‍ വരച്ചത് കാര്‍ടൂണല്ലെന്നും മമത ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെ ബംഗാളില്‍ അതിക്രമമേ നടക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു.
തന്റെ നിഷേധാത്മക നിലപാടിനെ ചെറുത്ത് സദസ്സില്‍നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മമതയ്ക്ക് ഉത്തരംമുട്ടി. സിപിഐ എമ്മുകാരും മാവോയിസ്റ്റുകള്‍ക്കായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പൊടുന്നനെ ചാടിയെണീറ്റ് വേദി വിട്ടു. അവതാരകയും സംഘാടകരും മടക്കിവിളിക്കാന്‍ ശ്രമിച്ചെങ്കിലും മമത പരിപാടിയില്‍ തുടരാന്‍ കൂട്ടാക്കിയില്ല.
deshabhimani 200512
Subscribe to:
Post Comments (Atom)

അധികാരത്തിലേറിയ ഉടന്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താനായിരുന്നു ശ്രമം. ഒരു വര്‍ഷത്തിനുള്ളില്‍ 65 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 61 സിപിഐ എം പ്രവര്‍ത്തകര്‍. അക്രമത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പാര്‍ടിയുടെയും ബഹുജന സംഘടനകളുടെയും നൂറുകണക്കിന് ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടലില്‍ ആറുപേരും തൃണമൂലിലെ ഗ്രൂപ്പുയുദ്ധത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. സിപിഐ എം നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ചു.
ReplyDelete