Sunday, May 13, 2012

അര്‍ബുദത്തെ ജയിച്ച് ഷാവേസെത്തി; വെനസ്വേലയില്‍ ആഹ്ലാദത്തിരയടി

ക്യൂബയിലെ അര്‍ബുദ ചികിത്സയ്ക്കുശേഷം വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് മാതൃരാജ്യത്ത് മടങ്ങിയെത്തി. താന്‍ അര്‍ബുദത്തെ തോല്‍പ്പിച്ചെന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുകയാണെന്നുമുള്ള ഷാവേസിന്റെ പ്രഖ്യാപനത്തെ വെനസ്വേലന്‍ ജനത ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ഹവാനയില്‍നിന്ന് കാരക്കസില്‍ വിമാനമിറങ്ങിയ ഷാവേസ് ഊര്‍ജസ്വലനായി കാണപ്പെട്ടു. മന്ത്രിമാരെ ആശ്ലേഷിച്ച അദ്ദേഹം സൈനിക ഗാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.
മെഡിക്കല്‍ സംഘം ആസൂത്രണംചെയ്തപോലെ കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന് ഉറച്ച ശബ്ദത്തില്‍ ഷാവേസ് പറഞ്ഞു.
"തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നത്. സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍ വെനസ്വേലന്‍ ജനതയ്ക്കൊപ്പം പോരാട്ടമുഖത്ത് ഞാനുണ്ടാകും"- ഷാവേസ് പറഞ്ഞു. 20 മിനിറ്റോളം നീണ്ട പ്രസംഗം പാട്ടുപാടിയാണ് ഷാവേസ് അവസാനിപ്പിച്ചത്.

ക്യൂബയില്‍ രണ്ടു ശസ്ത്രക്രിയക്കും ആറുവട്ടം റേഡിഷേന്‍ തെറാപ്പിക്കും വിധേയനായാണ് ഷാവേസ് രോഗത്തെ മറികടന്നത്. രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹം വെനസ്വേലയില്‍ വീണ്ടും സജീവമാകുന്നത്. കഴിഞ്ഞമാസം ഒരിക്കല്‍മാത്രം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഷാവേസ് മരണത്തിലേക്ക് നീങ്ങുകയാണെന്ന പാശ്ചാത്യമാധ്യമങ്ങളുടെ പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. ഒക്ടോബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഷാവേസ് വീണ്ടും ജനവിധി തേടുകയാണ്. രാജ്യമാകെ ഷാവേസിന്റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും അദ്ദേഹം മടങ്ങിയെത്തണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ തന്റെ സാന്നിധ്യമറിയിക്കാന്‍പോലും പ്രയാസപ്പെടുകയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസ്.

deshabhimani 130512

1 comment:

  1. ക്യൂബയിലെ അര്‍ബുദ ചികിത്സയ്ക്കുശേഷം വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് മാതൃരാജ്യത്ത് മടങ്ങിയെത്തി. താന്‍ അര്‍ബുദത്തെ തോല്‍പ്പിച്ചെന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുകയാണെന്നുമുള്ള ഷാവേസിന്റെ പ്രഖ്യാപനത്തെ വെനസ്വേലന്‍ ജനത ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ഹവാനയില്‍നിന്ന് കാരക്കസില്‍ വിമാനമിറങ്ങിയ ഷാവേസ് ഊര്‍ജസ്വലനായി കാണപ്പെട്ടു. മന്ത്രിമാരെ ആശ്ലേഷിച്ച അദ്ദേഹം സൈനിക ഗാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.

    ReplyDelete