Wednesday, May 23, 2012

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം വിവാദത്തില്‍


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം വിവാദമായി. മുന്‍ കെഎസ്യു നേതാവ് ഷാഫി മേത്തറെയാണ് സാമ്പത്തിക ഉപദേഷ്ടാവ് എന്ന ലാവണമുണ്ടാക്കി പ്രതിഷ്ഠിച്ചത്. കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരവുമായി ചേര്‍ന്ന് ഷാഫി മേത്തര്‍ ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിനടത്തിപ്പിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി 2005ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദേശയാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചത് ഷാഫി മേത്തറായിരുന്നു. അന്ന് കോണ്‍ഗ്രസില്‍ ഇത് വിവാദത്തിന് തിരികൊളുത്തിയെങ്കിലും ഉമ്മന്‍ചാണ്ടി ദാവോസില്‍ അപകടത്തില്‍പ്പെട്ടതിനാല്‍ കെട്ടടങ്ങി.

 മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പദവിയില്‍ ഇതിനുമുമ്പ് നിയമനം നടത്തിയിട്ടുണ്ടെങ്കിലും സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നത് ആദ്യമാണ്. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതി കണ്‍വീനറാണ് ഷാഫി. എന്നാല്‍, സാമ്പത്തിക വിദഗ്ധരായ നിരവധിപേരെ തഴഞ്ഞ് ഷാഫിയെ നിയമിച്ചതിനു പിന്നില്‍ മറ്റു പല ലക്ഷ്യമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

deshabhimani 230512

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം വിവാദമായി. മുന്‍ കെഎസ്യു നേതാവ് ഷാഫി മേത്തറെയാണ് സാമ്പത്തിക ഉപദേഷ്ടാവ് എന്ന ലാവണമുണ്ടാക്കി പ്രതിഷ്ഠിച്ചത്. കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരവുമായി ചേര്‍ന്ന് ഷാഫി മേത്തര്‍ ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിനടത്തിപ്പിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി 2005ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദേശയാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചത് ഷാഫി മേത്തറായിരുന്നു. അന്ന് കോണ്‍ഗ്രസില്‍ ഇത് വിവാദത്തിന് തിരികൊളുത്തിയെങ്കിലും ഉമ്മന്‍ചാണ്ടി ദാവോസില്‍ അപകടത്തില്‍പ്പെട്ടതിനാല്‍ കെട്ടടങ്ങി.

    ReplyDelete