കോഴിക്കോട്: കേരളത്തിലെ മാധ്യമങ്ങള്‍ പ്രതിലോമ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ചരിത്ര പണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ചാനലുകള്‍ക്ക് ബ്രേക്കിങ് ന്യൂസ് എന്നത് പുതിയ വാര്‍ത്തകള്‍ നല്‍കലല്ല, വാര്‍ത്തകള്‍ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍.
മാനവികത വീണ്ടെടുക്കുന്ന പ്രതിരോധമാണ് സമൂഹത്തില്‍ ഉണ്ടാകേണ്ടത്. ശബ്ദം കേട്ടില്ല എന്നതുകൊണ്ടുമാത്രം പ്രതികരണം ഇല്ലാതാകുന്നില്ല. പ്രസ്താവനകള്‍ അര്‍ഥശൂന്യമായ ഇടപെടലുകളായി മാറി. വ്യത്യസ്ത അഭിപ്രായമുള്ളവരാണ് സ്വതന്ത്ര ബുദ്ധിജീവികളെന്ന് പറയുന്നത്. ഒഞ്ചിയം പ്രശ്നത്തില്‍ ഒത്തുകൂടിയ ഇവര്‍ കമ്യൂണിസ്റ്റ് വിരുദ്ധതയാണ് പറയുന്നത്. അതിന് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. ലോകത്താകമാനം പുരോഗമനാശയങ്ങള്‍ ശക്തിപ്പെടുന്നു. ആ സമയത്ത് കേരളത്തില്‍ ചില ബുദ്ധിജീവികള്‍ ഇത് തൂത്തെറിയണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. ഇടതുപക്ഷമില്ലാതായാല്‍ ജനാധിപത്യത്തിന് നിലനില്‍പില്ല. ഇടതുപക്ഷത്തെ സംരക്ഷിക്കുകയെന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടിയാകണം. നമ്മുടെ പൊതുമണ്ഡലത്തെ വീണ്ടെടുക്കാനുള്ള കൂട്ടായ ശ്രമം ആവശ്യമാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കടത്തനാട്ട് നാരായണന്‍ അധ്യക്ഷനായി. ഡോ. കെ പി മോഹനന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, പ്രൊഫ. എം എം നാരായണന്‍, പ്രൊഫ. സി പി അബൂബക്കര്‍, ഡോ. വി സുകുമാരന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, എം കെ പണിക്കോട്ടി, കാസിം വാടാനപ്പള്ളി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ടി സുരേഷ് സ്വാഗതവും വി ബി നായര്‍ നന്ദിയും പറഞ്ഞു.
deshabhimani 230512
കേരളത്തിലെ മാധ്യമങ്ങള്‍ പ്രതിലോമ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ചരിത്ര പണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ചാനലുകള്‍ക്ക് ബ്രേക്കിങ് ന്യൂസ് എന്നത് പുതിയ വാര്‍ത്തകള്‍ നല്‍കലല്ല, വാര്‍ത്തകള്‍ വളച്ചൊടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍.
ReplyDelete