Thursday, May 10, 2012
വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: ബാങ്ക് ഓഫ് അമേരിക്ക ആസ്ഥാനം ഉപരോധിച്ചു
ഷാര്‍ലോട്ട് (നോര്‍ത്ത് കരോലീന): ആയിരത്തില്‍പ്പരം വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ബാങ്ക് ഓഫ് അമേരിക്കയുടെ ആസ്ഥാനം ഉപരോധിച്ചു. പ്രക്ഷോഭകരെ പിന്തുണക്കുന്ന നൂറില്‍പരം ഓഹരി ഉടമകള്‍ കനത്ത പൊലീസ് കാവലുള്ള ആസ്ഥാനമന്ദിരത്തിലുണ്ട്. അമേരിക്കന്‍ സമ്പദ്ഘടനയേയും കാലാവസ്ഥയേയും തകര്‍ക്കുന്ന ബാങ്കിന്റെ രീതികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. ഇന്നലെയായിരുന്നു ബാങ്കിന്റെ വാര്‍ഷിക ഓഹരി ഉടമായോഗം.കടെക്കണിയില്പെട്ട വീട്ടുടമകള്‍, വിദ്യാര്‍ഥികള്‍, കുടിയേറ്റക്കാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, സ്ത്രീ ഗ്രൂപ്പുകള്‍, സമാധാനപ്രവര്ത്തകര് എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്പെട്ടവര് ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാമ്പത്തിക അസമത്വങ്ങള്‍ക്കും വര്‍ണവെറിക്കും പാരിസ്ഥിതിക തകര്‍ച്ചക്കും ഇടയാക്കുന്ന സാമ്പത്തിക ഇടപാടുകളില്‍ നിന്നും ബാങ്ക് ഓഫ് അമേരിക്ക പിന്മാറണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
വായ്പയെടുത്തവരില്‍ നിന്നും വീടുകള്‍ കവര്‍ന്നെടുക്കുന്നതില്‍ അമേരിക്കയില്‍ ഒന്നാം സ്ഥാനത്താണ് ഈ ബാങ്ക്. പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന കല്‍ക്കരി വ്യവസായത്തിന് ഏറ്റവം അധികം പണം നല്‍കുന്നതും അവരാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തില്‍പരം ജീവനക്കാരെ ബാങ്ക് ഓഫ് അമേരിക്ക പിരിച്ചു വിട്ടിരുന്നു. തങ്ങളുടെ മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 500 ദശലക്ഷത്തില്പരം ഡോളര്‍ ബോണസ് നല്കുന്ന ബാങ്ക് ജീവനക്കാര്‍ക്ക് ബോണസ് നിഷേധിക്കുന്നു. ഏറ്റവും അധികം വിദ്യാര്‍ഥികളെ ജീവിതകാലം മുഴുവന്‍ കടക്കാരാക്കി മാറ്റുന്നതിലും യുദ്ധാവശ്യങ്ങള്‍ക്ക് ഏറ്റവും അധികം വായ്പ നല്‍കുന്നതിലും ബാങ്ക് ഓഫ് അമേരിക്ക ഒന്നാം സ്ഥാനത്ത് തന്നെ.
അമേരിക്കന്‍ നിയമനിര്‍മ്മാണത്തെ ഒരു ശതമാനം സമ്പന്നര്‍ക്ക് വേണ്ടി സ്വാധീനിക്കാന്‍ ലോബിയിംഗ് സംഘങ്ങള്‍ക്ക് ഏറ്റവുമധികം പണം നല്‍കുന്നതും ഇവരാണ്.
janayugom 110512
Subscribe to:
Post Comments (Atom)
ആയിരത്തില്‍പ്പരം വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ബാങ്ക് ഓഫ് അമേരിക്കയുടെ ആസ്ഥാനം ഉപരോധിച്ചു. പ്രക്ഷോഭകരെ പിന്തുണക്കുന്ന നൂറില്‍പരം ഓഹരി ഉടമകള്‍ കനത്ത പൊലീസ് കാവലുള്ള ആസ്ഥാനമന്ദിരത്തിലുണ്ട്. അമേരിക്കന്‍ സമ്പദ്ഘടനയേയും കാലാവസ്ഥയേയും തകര്‍ക്കുന്ന ബാങ്കിന്റെ രീതികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. ഇന്നലെയായിരുന്നു ബാങ്കിന്റെ വാര്‍ഷിക ഓഹരി ഉടമായോഗം.കടെക്കണിയില്പെട്ട വീട്ടുടമകള്‍, വിദ്യാര്‍ഥികള്‍, കുടിയേറ്റക്കാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, സ്ത്രീ ഗ്രൂപ്പുകള്‍, സമാധാനപ്രവര്ത്തകര് എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളില്പെട്ടവര് ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.
ReplyDelete