മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ച ഏഷ്യാനെറ്റും മനോരമയും യുഡിഎഫ് ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് നീങ്ങുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. വ്യക്തിഹത്യയും കുടുംബഹത്യയുമാണ് ഇവര്‍ ചെയ്യുന്നത്. ജയിലില്‍ കിടക്കുന്നവര്‍ക്ക് കുടുംബവും മക്കളുമുണ്ടെന്ന് ഓര്‍ക്കണം. ജയിലില്‍ കിടക്കുന്നതുകൊണ്ട് ഒരാളുടെ മകളുടെ കല്യാണം നടത്തിക്കൂടേ. കുടുംബം തകര്‍ക്കാന്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. സമൂഹത്തിനു മുന്നില്‍ അപമാനിക്കുകയാണ്. ജയിലില്‍ കിടക്കുന്നവര്‍ക്ക് നീതിനിഷേധിക്കാനാണ് മനോരമയുടെ ശ്രമം. ആരുടെ രക്തത്തിനു വേണ്ടിയാണ് നിങ്ങള്‍ ദാഹിക്കുന്നത്? ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. അക്രമികളെ കണ്ടെത്താന്‍ ശക്തമായ നടപടിയാണ് ഇനി ആവശ്യം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വസ്തുത പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിക്കുന്ന നിലപാട് ഇതിന് സഹായകമല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
എന്തു വൃത്തികെട്ട പണിയും ഏറ്റെടുക്കാന്‍ മടിയില്ലാത്ത ക്വട്ടേഷന്‍ സംഘത്തലവനായി പി സി ജോര്‍ജ് മാറിയിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഒഞ്ചിയം സംഭവത്തിനു മുമ്പ് ജോര്‍ജ് എന്തിന് തലശേരിയില്‍ വന്നുവെന്നത് വിശദമായ പരിശോധിക്കേണ്ട കാര്യമാണ്. കൊലക്കേസില്‍ പ്രതികളെ കണ്ടെത്തും മുമ്പേ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി ഒന്നാംപ്രതിയെയടക്കം ജോര്‍ജ് പ്രഖ്യാപിച്ചു. നിയമമറിയുന്ന ആര്‍ക്കെങ്കിലും അംഗീകരിക്കാവുന്ന കാര്യമാണോ ഇത്. എന്ത് നെറികേടും വിളിച്ചുപറയാന്‍ മടിക്കാത്തവരായി വലതുപക്ഷ മാധ്യമങ്ങള്‍ ഇളകിയാടുകയാണ്. സുരന്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് മമ്പറംദിവാകരനടക്കം പലരും കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് മനോരമ ഓര്‍ക്കണം- പി ജയരാജന്‍ പറഞ്ഞു. പുഞ്ചയില്‍നാണു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജനും സംസാരിച്ചു. ഏരിയാസെക്രട്ടറി എം സി പവിത്രന്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്ത ദുരുദ്ദേശ്യപരം: സിപിഐ എം
നീലേശ്വരം: സിപിഐ എം നീലേശ്വരം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ജില്ലാസെക്രട്ടറി വിട്ടുനിന്നെന്നും ഹര്‍ത്താലില്‍നിന്ന് നീലേശ്വരം ലോക്കലിലെ നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നതായും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് സിപിഐ എം നീലേശ്വരം ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ഏരിയാകമ്മിറ്റി നിശ്ചയിച്ച
യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത് ജില്ലാ കമ്മിറ്റിയംഗം സി പ്രഭാകരനായിരുന്നു. നീലേശ്വരത്തെ പഴയകാല നേതാവ് എന്‍ കെ കുഞ്ഞമ്പുവിന്റെ നിര്യാണത്തെ തുടര്‍ന്ന് യോഗം അടുത്തദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രസ്തുതയോഗത്തില്‍ ജില്ലാസെക്രട്ടറി പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നില്ല. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി കെ രാജന്‍, ഏരിയാസെക്രട്ടറി ടി കെ രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ വിവാദപരമാകുന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല.
സാധാരണഗതിയില്‍ സിപിഐ എമ്മിനെപ്പോലുള്ള പാര്‍ടിയില്‍ നടക്കുന്ന ചര്‍ച്ചകളെ ലേഖകന്മാരുടെ ഭാവനാവിലാസത്തില്‍ നേതൃത്വത്തിനെതിരായ ചര്‍ച്ചയായി വ്യാഖ്യാനിക്കാന്‍ വ്യഗ്രത കാണിക്കുന്ന രീതി അപലപനീയമാണ്. സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കാതെ തുടര്‍ച്ചയായി നീലേശ്വരം മേഖലയിലെ പാര്‍ടി സംവിധാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞ് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്‍പര്യം തിരിച്ചറിയാന്‍ ജനങ്ങളും പാര്‍ടി ബന്ധുക്കളും തയ്യാറാകണമെന്ന് ലോക്കല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. വര്‍ഗീയതക്കും മതതീവ്രവാദത്തിനുമെതിരെ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന മാനവസൗഹൃദസന്ദേശയാത്രയ്ക്ക് 21ന് വൈകിട്ട് 4.30ന് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ നല്‍കുന്ന സ്വീകരണയോഗത്തില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ജാഥയുടെ പ്രചാരണാര്‍ഥം 15ന് വൈകിട്ട് നീലേശ്വരത്ത് വിളംബരജാഥ നടത്തും. കെ വി ദാമോദരന്‍ അധ്യക്ഷനായി. പി വി ശൈലേഷ് ബാബു സ്വാഗതം പറഞ്ഞു.
deshabhimani



ടി പി ചന്ദ്രശേഖരന്‍ വധം മറയാക്കി സിപിഐ എം വേട്ടയ്ക്കിറങ്ങിയ മാധ്യമങ്ങളുടെ അപവാദത്തിനും യുഡിഎഫിന്റെ നുണപ്രചാരണത്തിനുമെതിരെ ബഹുജനരോഷമിരമ്പി. സിപിഐ എം തലശേരി ഏരിയാകമ്മിറ്റി പഴയബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കനത്ത മഴയെ കൂസാതെ സ്ത്രീകളടക്കം വന്‍ജനാവലിയാണ് അണിനിരന്നത്. അപവാദപ്രചാരണത്തിലൂടെയും നുണക്കഥകളിലൂടെയും സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന നാടിന്റെ ഉജ്വലപ്രഖ്യാപനമായി പൊതുയോഗം മാറി.
ReplyDeleteമലമ്പുഴയില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമാന്തരയോഗം നടന്നുവെന്ന ഇന്ത്യാവിഷന്‍ വാര്‍ത്ത പച്ചക്കള്ളമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മലമ്പുഴയില്‍ അത്തരമൊരു യോഗം നടന്നിട്ടില്ല. ചാനലില്‍ പറയുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി രണ്ടുദിവസമായി ബന്ധുവിന്റെ കല്യാണതിരക്കിലായിരുന്നു. ചാനല്‍ വാര്‍ത്തകണ്ട് പലരും വിളിക്കുമ്പോഴാണ് താന്‍ പങ്കെടുത്ത യോഗം നടന്നതായി അദ്ദേഹവും അറിയുന്നത്. മലമ്പുഴ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ദൃശ്യം പകര്‍ത്തി ഞായറാഴ്ച രാവിലെ മുതല്‍ ഈ നുണ പ്രചരിപ്പിക്കുകയാണ്. മലമ്പുഴയിലെ സിപിഐ എം പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടറെ സത്യാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറാകാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വേണം കരുതാന്‍. പാലക്കാട് ജില്ലയിലൊരിടത്തും ചാനലില്‍ പറയുന്നവിധമുള്ള യോഗം നടന്നിട്ടില്ല. പാര്‍ടി പ്രവര്‍ത്തകരേയും അണികളേയും തെറ്റിദ്ധരിപ്പിക്കാനും പാര്‍ടിക്കെതിരാക്കാനുമുള്ള ഗൂഢാലോചനയാണ് വാര്‍ത്താമാധ്യമങ്ങള്‍ നടത്തുന്നത്. ഇത്തരം നുണപ്രചാരണങ്ങള്‍ പാര്‍ടി പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും പുച്ഛിച്ച് തള്ളുമെന്നും സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete