Saturday, May 17, 2014

റിസര്‍വ് ബാങ്ക് സമിതിയുടെ റിപ്പോര്‍ട്ട് തള്ളണം: ബെഫി

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്ന റിസര്‍വ് ബാങ്ക് സമിതി യുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

ആക്സിസ് ബാങ്ക് മുന്‍ ചെയര്‍മാന്‍ പി ജെ നായക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 50 ശതമാനത്തില്‍ താഴെയായി വെട്ടിക്കുറയ്ക്കണമെന്നാണ് സമിതിയുടെ ഒരു പ്രധാന ശുപാര്‍ശ. ഇതിനായി ബാങ്ക് ദേശസാല്‍ക്കരണ നിയമങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടുകളും ഭേദഗതി ചെയ്യണമെന്നും സമിതി നിര്‍ദേശിക്കുന്നു. സര്‍വതന്ത്ര സ്വതന്ത്രവും നിയന്ത്രണമില്ലാത്തതുമായ ബാങ്കിങ് സംവിധാനം വിനാശകരമാണെന്ന് ആഗോളാനുഭവം ബോധ്യപ്പെടുത്തുന്ന സാഹചര്യത്തില്‍ത്തന്നെ സമര്‍പ്പിച്ച ഇത്തരം ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പൊതുമേഖലാ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കും. ഈ സാഹചര്യത്തില്‍ സമിതി ശുപാര്‍ശകള്‍ പൊതുചര്‍ച്ചയ്ക്കുപോലും അര്‍ഹമല്ലാത്തവിധം തള്ളിക്കളയണമെന്ന് ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment