കൊച്ചി> മന്ത്രിസഭയില്‍ മൂന്നു വനിതകളെ ഉള്‍പ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യം.ഇത്രയും പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭയും പുതിയ ചരിത്രം. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിസഭകളില്‍ അംഗമായിട്ടുള്ളത്.
സിപിഐ എമ്മില്‍ നിന്ന് പ്രൊഫ. ആര്‍ ബിന്ദു, വീണാ ജോര്‍ജ് എന്നിവരും സിപിഐ പ്രതിനിധിയായ ജെ ചിഞ്ചു റാണിയുമാണ് മന്ത്രിസഭയിലെ വനിതകള്‍.കഴിഞ്ഞ തവണ രണ്ടു വനിതകളായിരുന്നു മന്ത്രിസഭയില്‍. രണ്ട് വനിതകള്‍ ഒന്നിച്ചു മന്ത്രിമാരാകുന്നത് അന്നാദ്യമായിട്ടായിരുന്നു.
മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍സിപി മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു.കെ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും പിന്നീട് സ്പീക്കറുമായി.
മന്ത്രിമാരില്‍ സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ ,ആര്‍ ബിന്ദു, മുഹമ്മദ് റിയാസ്,ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ എംഎല്‍എയാകുന്നതും ആദ്യം. പി രാജിവ് കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മുന്‍ രാജ്യസഭാംഗങ്ങള്‍.
No comments:
Post a Comment