തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും വകുപ്പുകൾ നിശ്‌ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.
മറ്റ് വകുപ്പുകൾ ചുവടെ
മുഖ്യമന്ത്രി പിണറായി വിജയൻ: പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐടി, എയർപേർട്ട്, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ,ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻ, ഷിപ്പിങ്ങ് ആൻറ് നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്.
കെ രാജൻ: - റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം
റോഷി അഗസ്റ്റിൻ: ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്
കെ കൃഷ്ണൻകുട്ടി:- വൈദ്യുതി, അനർട്ട്
എകെ ശശീന്ദ്രൻ: വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവർകോവിൽ: തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ
അഡ്വ ആന്റണി രാജു: - റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം
വി അബ്ദുറഹിമാൻ: - കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ
ജിആർ അനിൽ: - ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
കെഎൻ ബാലഗോപാൽ: - ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ് സി . സ്‌റ്റേറ്റ് ഇൻഷുറൻസ്, ലോട്ടറി തുടങ്ങിയവ
പ്രൊഫ ആർ ബിന്ദു: - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി
ചിഞ്ചുറാണി: - ക്ഷീരവികസനം, മൃഗസംരക്ഷണം, മൃഗശാല
എം വി ഗോവിന്ദൻ : - എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
അഡ്വ പിഎ മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
പി പ്രസാദ്: - കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ
കെ രാധാകൃഷ്ണൻ: ദേവസ്വം, പിന്നോക്ക ക്ഷേമം, പാർലമെന്ററികാര്യം.
പി രാജീവ്: -വ്യവസായം, നിയമം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സജി ചെറിയാൻ: ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
വി ശിവൻകുട്ടി:- പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ് ലേബർ കോർട്ട്‌സ്
വിഎൻ വാസവൻ: - സഹകരണം, രജിസ്ട്രേഷൻ
വീണ ജോർജ്:- ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.
മന്ത്രിമാരുടെ കാർ നമ്പറുകളും ഔദ്യോഗിക വസതികളും സംബന്ധിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം > എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാറും, ഔദ്യോഗിക വസതിയും തീരുമാനിച്ചുള്ള ഉത്തരവിറങ്ങി. ഒന്നാം നമ്പർ കാർ മുഖ്യമന്ത്രിയുടേതാണ്.
മറ്റു മന്ത്രിമാരുടെ കാറും നമ്പരും:
2. കെ രാജൻ, 3. റോഷി അഗസ്റ്റിൻ, 4. കെ കൃഷ്ണൻകുട്ടി, 5. എ കെ ശശീന്ദ്രൻ, 6. അഹമ്മദ് ദേവർകോവിൽ, 7. ആന്റണി രാജു, 8. സജി ചെറിയാൻ, 9. എം വി ഗോവിന്ദൻ, 10. കെ എൻ ബാലഗോപാൽ, 11.പി രാജീവ്, 12. വി എൻ വാസവൻ, 13. പി പ്രസാദ്, 14. ജെ ചിഞ്ചുറാണി, 15 .കെ രാധാകൃഷ്ണൻ, 16. വി ശിവൻകുട്ടി, 17. പി എ മുഹമ്മദ് റിയാസ്, 18. ആർ ബിന്ദു, 19. ജി ആർ അനിൽ, 20. വീണ ജോർജ്ജ്, 21. വി അബ്‌ദുറഹ്‌മാൻ.
ഔദ്യോഗിക വസതികൾ:
1. മുഖ്യമന്ത്രി പിണറായി വിജയൻ: ക്ലിഫ് ഹൗസ്, നന്തൻകോട്
2. കെ രാജൻ: ഗ്രേസ്, പാളയം
3. റോഷി അഗസ്‌റ്റിൻ: പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
4. കെ കൃഷ്‌ണൻകുട്ടി: പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
5. എ കെ ശശീന്ദ്രൻ: കാവേരി, പാളയം
6. അഹമ്മദ് ദേവർകോവിൽ: തൈക്കാട് ഹൗസ്, വഴുതക്കാട്
7. ആന്റണി രാജു: മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
8. ജി ആർ അനിൽ: അജന്ത, നന്തൻകോട്
9. കെ എൻ ബാലഗോപാൽ, പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
10. പ്രൊഫ. ആർ ബിന്ദു: സനതു, വഴുതക്കാട്
11. ജെ ചിഞ്ചുറാണി: അശോക, , ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
12. എം വി ഗോവിന്ദൻ മാസ്‌റ്റർ: നെസ്‌റ്റ്, , ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
13. അഡ്വ. പി എ മുഹമ്മദ് റിയാസ്: പമ്പ, , ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
14. പി പ്രസാദ്: ലിൻഡസ്‌റ്റ്, ദേവസ്വം ബോർഡ് ജം., നന്തൻകോട്
15. കെ രാധാകൃഷ്‌ണൻ: എസ്സെൻഡൻസ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്
16. പി രാജീവ്: ഉഷസ്, നന്തൻകോട്
17. സജി ചെറിയാൻ: കവടിയാർ, വെള്ളയമ്പലം
18. വി ശിവൻകുട്ടി: റോസ് ഹൗസ്, വഴുതക്കാട്
19. വി എൻ വാസവൻ: ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം
20. വീണ ജോർജ്ജ്: നിള, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം.
No comments:
Post a Comment