സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്‌ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.
സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനേയും, പാര്‍ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.
സിപിഐ മന്ത്രിമാരെ തീരുമാനിച്ചു; നാലുപേരും പുതുമുഖങ്ങൾ, ആദ്യമായി വനിതാ മന്ത്രി
തിരുവനന്തപുരം > എൽഡിഎഫ് സർക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്‌ക്ക് മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ, ചേർത്തലയിൽ നിന്നുള്ള പി പ്രസാദ്, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട് നിന്നുള്ള ജി ആർ അനിൽ എന്നിവർ മന്ത്രിമാരാകം.
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്‌പീക്കറാകും. മുൻമന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവാകും. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. സിപിഐയിൽനിന്നും ആദ്യമായാണ് ഒരു വനിത മന്ത്രിയാകുന്നത്. വകുപ്പുകൾ പിന്നീട് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.
റോഷി അഗസ്‌റ്റിൻ കേരള കോൺഗ്രസ് എമ്മിന്റെ മന്ത്രി , എൻ ജയരാജ് ചീഫ് വിപ്പ്
കോട്ടയം> കേരള കോണ്‍ഗ്രസ് എമ്മിന്റെ മന്ത്രിയായി റോഷി അഗസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്യും. റോഷിയുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ജോസ് കെ മാണി പാലായിൽ പറഞ്ഞു.
പാർടിക്ക് വിധേയനായി മികച്ച പ്രവർത്തനം നടത്താൻ പരിശ്രമിക്കുമെന്ന് റോഷി അഗസ്‌റ്റിൻ പറഞ്ഞു. ചീഫ് വിപ്പ് സ്‌ഥാനവും കേരള കോൺഗ്രസ് എമ്മിനാണ്. ഡോ. എൻ ജയരാജ് ചീഫ് വിപ്പാകും
മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചുകൊണ്ടുള്ള പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.
No comments:
Post a Comment