മട്ടന്നൂര്‍ > പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ചതിന്റെ പ്രതിഫലനമാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് മട്ടന്നൂരില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് ശക്തമായി പിണറായി സര്‍ക്കാര്‍ കേരളത്തെ നയിച്ചു. ജനങ്ങള്‍ക്ക് താങ്ങായിനിന്ന് നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും വികസനവുമാണ് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ചരിത്രവിജയമാണ് മട്ടന്നൂരിലെ വോട്ടര്‍മാര്‍ തനിക്ക് നല്‍കിയത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ശൈലജ പറഞ്ഞു.
No comments:
Post a Comment