അടൂർ > എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി ആയിരുന്ന വിദ്യാർഥി നേതാവ്, അടൂരിന്റെ സ്വന്തം ചിറ്റയം ഗോപകുമാർ ഇനി കേരള സിയമസഭയുടെ ഡെപ്യുട്ടി സ്‌പീക്കറാകും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം, രണ്ട് തവണയായി അടൂരിനെ നിയമസഭയിൽപ്രതിനിധീകരിക്കുന്നു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാലവേദി, എഐഎസ്എഫ് പ്രവർത്തകനായി തുടക്കം. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം. തുടർന്ന് എഐവൈഎഫിലും എഐടിയുസി യിലും പ്രവർത്തനം. കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹി. ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു. ഭാര്യ: സി ഷെർളി ബായി. മൂത്ത മകൾ അമൃത എസ് ജി അടൂർ സെന്റ് സിറിൾസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറർ ആണ്. ഇളയ മകൾ അനുജ എസ് ജി തിരുവനന്തപുരം ഗവ: ലോ കോളേജിൽ എൽ എൽ ബി വിദ്യാർത്ഥി.
No comments:
Post a Comment