Friday, May 21, 2021

പതിമൂന്നാം നമ്പരിന്റെയും മന്‍മോഹന്‍ ബംഗ്ലാവിന്റെയും പേരില്‍ വ്യാജപ്രചരണം

 കൊച്ചി > രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാരുടെ കാര്‍ നമ്പരുകളുടെയും ഔദ്യോഗികവസതികളുടെയും പേരില്‍ വ്യാജപ്രചരണം. അന്ധവിശ്വാസത്തെ തുടര്‍ന്ന് പതിമൂന്നാംനമ്പര്‍ കാറും, ഔദ്യോഗിക വസതികളിലൊന്നായ മന്‍മോഹന്‍ ബംഗ്ലാവും ആരും ഏറ്റെടുക്കുന്നില്ലെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്നലെ തന്നെ തീരുമാനമായിരുന്നു. വെള്ളിയാഴ്ചത്തെ ദേശാഭിമാനിയില്‍ കാറുകളുടെ നമ്പര്‍ വാര്‍ത്തയായി കൊടുക്കുകയും ചെയ്തു.

ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്.  ദേശാഭിമാനി വാര്‍ത്തയിലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലും 13-ാം നമ്പര്‍ കാര്‍ കൃഷിമന്ത്രിയായ പി പ്രസാദിനാണ് അനുവദിച്ചിട്ടുള്ളത്. മന്‍മോഹന്‍ ബംഗ്ലാവാകട്ടെ ഗതാഗത മന്ത്രിയായ ആന്റണി രാജുവിനും അനുവദിച്ചു.

പതിമൂന്നാം നമ്പര്‍ കാറും മന്‍മോഹന്‍ബംഗ്ലാവും വേണ്ടെന്ന് ഒരുമന്ത്രിയും ആവശ്യപ്പെട്ടിട്ടുമില്ല. ഇതൊക്കെ ഒളിച്ചുവെച്ച് എല്‍ഡിഎഫ് മന്ത്രിമാര്‍ അന്ധവിശ്വാസികള്‍ ആണെന്ന് വരുത്താനാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തചമച്ചത്.

No comments:

Post a Comment