കോഴിക്കോട് > നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ച് മന്ത്രിസഭയിലെത്തുകയാണ് യുവ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസ്. ദേശീയ തലത്തിൽ നിരവധി പോരാട്ടങ്ങളുടെ നേതൃമുഖമായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ബേപ്പൂർ മണ്ഡലത്തിൽ നിന്നും റെക്കൊർഡ് ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്.
യുഡിഎഫിലെ പി എം നിയാസിനെതിരെ 28,747 വോട്ട് നേടിയാണ് വിജയം. വിദ്യാർഥി–-യുവജന സമരങ്ങളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിൽപഠിക്കുന്ന സമയത്താണ് എസ് എഫ് ഐയിലൂടെ സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. ഫാറൂഖ് കോളേജില്‍ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി.
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2014 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. പൊലീസ് കമ്മീഷണറായി വിരമിച്ച പി എം അബ്ദുല്‍ ഖാദറിന്റെയും കെ എം ആയിശാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ് ഭാര്യ.
No comments:
Post a Comment