Monday, September 13, 2010

അരി വില: നുണപ്രചരണം ഏശില്ല

കേരളം അരി നല്‍കുന്നത് 6.90 വരെ വിലകുറച്ച്: മന്ത്രി

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയുടെ വില കുറയ്ക്കുകയാണ് കേരളം ചെയ്തതെന്ന് മന്ത്രി സി ദിവാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബിപിഎല്‍ വിഭാഗത്തിന് 6.20 രൂപയ്ക്ക് അനുവദിച്ച അരി കിലോയ്ക്ക് 4.20 രൂപ വിലകുറച്ച് രണ്ടു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. 8.90 നിരക്കില്‍ എപിഎല്ലിന് അനുവദിച്ച അരിയും 6.90 സബ്സിഡി നല്‍കി രണ്ടു രൂപയ്ക്കാണ് കയര്‍, കശുവണ്ടി, തോട്ടം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. ഇപ്രകാരം 35 ലക്ഷം കുടുംബത്തിനാണ് സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത്. ഇത് ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. സ്പെഷ്യല്‍ ക്വാട്ടയായ 1,05,000 മെട്രിക് ടണ്‍ അരി 11.85 രൂപ നിരക്കിലാണ് നല്‍കിയത്. കൈകാര്യച്ചെലവ്, റേഷന്‍ വ്യാപാരി കമീഷന്‍ ഉള്‍പ്പെടെ 12.70 രൂപയ്ക്കാണ് വിതരണം.

അതേസമയം,ഓണക്കാലത്തേക്ക് കേന്ദ്രം നല്‍കിയ 50,000 ടണ്‍ അരിയുടെ വില 15.37 രൂപയാണ്. കൈകാര്യച്ചെലവ് ഉള്‍പ്പെടെ 16.20 രൂപയ്ക്കാണ് ഇത് വിറ്റത്. ഇത് വിലകുറച്ച് നല്‍കണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന കേന്ദ്രം ചെവിക്കൊണ്ടില്ല. ഇതുവരെ ഒരു കിലോ അരിപോലും ഇവിടെ വില കൂട്ടി വിറ്റിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഓണം സ്പെഷ്യല്‍ അരി സര്‍ക്കാര്‍ രണ്ടു രൂപ കൂട്ടി വിറ്റെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായതായും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവര്‍ത്തിച്ച് ജനവിശ്വാസമാര്‍ജിച്ച പൊതുവിതരണവകുപ്പിനെയും ജീവനക്കാരെയും അപമാനിച്ച് മനോവീര്യം കെടുത്താനുള്ള ഗൂഢാലോചനയില്‍ വ്യാജവാര്‍ത്ത കൊടുത്ത പത്രം പങ്കാളിയായത് നിര്‍ഭാഗ്യകരമാണ്. വസ്തുത ലഭിക്കുന്നമുറയ്ക്ക് ആവശ്യമെങ്കില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ദേശാഭിമാനി 13092010

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയുടെ വില കുറയ്ക്കുകയാണ് കേരളം ചെയ്തതെന്ന് മന്ത്രി സി ദിവാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബിപിഎല്‍ വിഭാഗത്തിന് 6.20 രൂപയ്ക്ക് അനുവദിച്ച അരി കിലോയ്ക്ക് 4.20 രൂപ വിലകുറച്ച് രണ്ടു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. 8.90 നിരക്കില്‍ എപിഎല്ലിന് അനുവദിച്ച അരിയും 6.90 സബ്സിഡി നല്‍കി രണ്ടു രൂപയ്ക്കാണ് കയര്‍, കശുവണ്ടി, തോട്ടം തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. ഇപ്രകാരം 35 ലക്ഷം കുടുംബത്തിനാണ് സംസ്ഥാനത്ത് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യുന്നത്. ഇത് ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. സ്പെഷ്യല്‍ ക്വാട്ടയായ 1,05,000 മെട്രിക് ടണ്‍ അരി 11.85 രൂപ നിരക്കിലാണ് നല്‍കിയത്. കൈകാര്യച്ചെലവ്, റേഷന്‍ വ്യാപാരി കമീഷന്‍ ഉള്‍പ്പെടെ 12.70 രൂപയ്ക്കാണ് വിതരണം.

    ReplyDelete