Thursday, March 3, 2011

ഒരല്പം മണ്ഡല ചരിത്രം 3

ഒരല്പം മണ്ഡല ചരിത്രം 1

ഒരല്പം മണ്ഡല ചരിത്രം 2

സമുദായകക്ഷികള്‍ തിരോഭവിച്ചു; ജോസഫ് ഇല്ലത്തുനിന്നിറങ്ങി...


ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ജേക്കബ്ബ് പിളര്‍ന്നു മാറിയ സാഹചര്യത്തിലായിരുന്നു 1996 എപ്രില്‍ 22ലെ പൊതുതെരഞ്ഞെടുപ്പ്. സമുദായകക്ഷികളായ എസ്ആര്‍പി, എന്‍ഡിപി എന്നിവയുടെ തിരോധാനവും ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. മെയ് 20ന് ഇ കെ നായനാര്‍ വീണ്ടും കേരള മുഖ്യമന്ത്രിയായി. ജില്ലയില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്-2 എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. ഇടുക്കിയില്‍ ജനതാദളിലെ പി പി സുലൈമാന്‍ റാവുത്തറും പീരുമേട്ടില്‍ സിപിഐയിലെ സി എ കുര്യനും വിജയിച്ചു. തൊടുപുഴ പി ജെ ജോസഫ് നിലനിര്‍ത്തി. ഉടുമ്പന്‍ചോലയിലും ദേവികുളത്തും യഥാക്രമം കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയും എ കെ മണിയും വിജയിച്ചു.

2001 മെയ് പത്തിനായിരുന്നു കേരളത്തിലെ 11-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. യുഡിഎഫ് അധികാരത്തിലെത്തി. എ കെ ആന്റണി മെയ് 17ന് മുഖ്യമന്ത്രിയായി അധികാരമേറ്റു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2004 ആഗസ്ത് 29ന് ആന്റണി രാജിനല്‍കി. 31ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2005ല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മൂര്‍ഛിച്ച് പാര്‍ടി പിളര്‍ന്നു. മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചു. 2001ല്‍ ഇടുക്കിയിലെ അഞ്ചില്‍ നാലു സീറ്റുകളും യുഡിഎഫ് നേടി. ഉടുമ്പന്‍ചോല മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. തൊടുപുഴ, ദേവികുളം, പീരുമേട് എന്നിവിടങ്ങളില്‍ യഥാക്രമം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പി ടി തോമസ്, എ കെ മണി, ഇ എം ആഗസ്തി എന്നിവര്‍ വിജയിച്ചു. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനായിരുന്നു ജയം.

യുഡിഎഫ് ഭരണാധികാരികള്‍ കേരളത്തെയാകെ കട്ടുമുടിച്ച്, പെണ്‍കുട്ടികളെയൊക്കെ പീഡിപ്പിച്ച സംഭവങ്ങള്‍ വെളിപ്പെട്ട സാഹചര്യത്തിലായിരുന്നു 2006ലെ തെരഞ്ഞെടുപ്പ്. മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 22ന് 59 മണ്ഡലത്തിലും 29ന് 66 മണ്ഡലത്തിലും മെയ് 3ന് 15 മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടന്നു. വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിച്ചു. രാജ്ഭവന്റെ കോട്ടകൊത്തളങ്ങള്‍ ഉപേക്ഷിച്ച് ചരിത്രത്തിലാദ്യമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി മെയ് 18ന് വൈകിട്ട് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. അഞ്ചുവര്‍ഷത്തെ ജനപക്ഷ ഭരണത്തിനും വികസന വിസ്മയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയിലേക്കാണ് 2011 എപ്രില്‍ 13ന്റെ തെരഞ്ഞെടുപ്പിലും മഷി പുരളുന്നത്. 2006ല്‍ ഇടുക്കിയിലെ അഞ്ചില്‍ നാലും എല്‍ഡിഎഫിനൊപ്പമായിരുന്നു. തൊടുപുഴയില്‍ പി ജെ ജോസഫും ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രനും പീരുമേട്ടില്‍ ഇ എസ് ബിജിമോളും ദേവികുളത്ത് എസ് രാജേന്ദ്രനും എല്‍ഡിഎഫ് പ്രതിനിധികളായപ്പോള്‍ ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വിജയിച്ചതും സമീപകാല ചരിത്രം. മാസങ്ങള്‍ക്കുമുമ്പ് 20 വര്‍ഷത്തെ എല്‍ഡിഎഫ് ബന്ധം ഒരു സുപ്രഭാതത്തില്‍ ഉപേക്ഷിച്ച് പി ജെ ജോസഫും യുഡിഎഫിലേക്ക് വഴിമാറി.

ദേശാഭിമാനി 030311

1 comment:

  1. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ജേക്കബ്ബ് പിളര്‍ന്നു മാറിയ സാഹചര്യത്തിലായിരുന്നു 1996 എപ്രില്‍ 22ലെ പൊതുതെരഞ്ഞെടുപ്പ്. സമുദായകക്ഷികളായ എസ്ആര്‍പി, എന്‍ഡിപി എന്നിവയുടെ തിരോധാനവും ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലെത്തി. മെയ് 20ന് ഇ കെ നായനാര്‍ വീണ്ടും കേരള മുഖ്യമന്ത്രിയായി. ജില്ലയില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്-2 എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. ഇടുക്കിയില്‍ ജനതാദളിലെ പി പി സുലൈമാന്‍ റാവുത്തറും പീരുമേട്ടില്‍ സിപിഐയിലെ സി എ കുര്യനും വിജയിച്ചു. തൊടുപുഴ പി ജെ ജോസഫ് നിലനിര്‍ത്തി. ഉടുമ്പന്‍ചോലയിലും ദേവികുളത്തും യഥാക്രമം കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയും എ കെ മണിയും വിജയിച്ചു.

    ReplyDelete