പെട്രോളിയം മേഖലയില്‍നിന്ന് നികുതി ഇനത്തില്‍കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,02,827 കോടി രൂപ ലഭിച്ചെന്ന് ധനസഹമന്ത്രി പളനി മാണിക്യം ലോക്സഭയില്‍ അറിയിച്ചു. 2010-11ല്‍ 86,082 കോടി രൂപയായിരുന്നു നികുതി വരുമാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെടാറുണ്ടെന്നും എം ബി രാജേഷിനെ മന്ത്രി അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള 678 പരാതി കേന്ദ്ര വിജിലന്‍സ് കമീഷന്‍ ബന്ധപ്പെട്ട ചീഫ് വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി നമോ നാരായണ്‍ മീണ അറിയിച്ചു. നിശ്ചിത സമയപരിധിക്കകം ഇവ പരിശോധിച്ച് കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2009 മുതല്‍ 2011 വരെ ലഭിച്ച പരാതികളാണ് കൈമാറിയതെന്നും എം ബി രാജേഷിന് മറുപടി നല്‍കി.
കാര്‍ഷികഗവേഷണത്തിനും വികസനത്തിനുമായി 2007 മുതല്‍ 2012 വരെ പദ്ധതിവിഹിതമായി 10,325.76 കോടി രൂപ അനുവദിച്ചെന്ന് ടി എന്‍ സീമയെ കൃഷിമന്ത്രി ശരദ് പവാര്‍ അറിയിച്ചു. ഇക്കാലയളവില്‍ കാര്‍ഷിക അനുബന്ധമേഖലയ്ക്കായി 8865.97 കോടി രൂപയും അനുവദിച്ചു. ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം 25.25 കോടിടണ്‍ ആണെന്ന് മന്ത്രി ഹരീഷ് റാവത്ത്, പി രാജീവിനെ അറിയിച്ചു. 2010-11ല്‍ 24.48 കോടി ടണ്‍ ആയിരുന്നു ഉല്‍പ്പാദനം. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്ത് 3.21 കോടി ടണ്‍ യൂറിയ വേണ്ടിവരുമെന്ന് മന്ത്രി ശ്രീകാന്ത്കുമാര്‍ ജെന, എം പി അച്യുതനെ അറിയിച്ചു. ഡൈ അമോണിയം ഫോസ്ഫേറ്റ്-3.13 കോടി ടണ്‍, പൊട്ടാഷ്- 46.97 ലക്ഷം ടണ്‍ എന്നിങ്ങനെയാണ് മറ്റ് പ്രധാനവളങ്ങളുടെ ആവശ്യം.
പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും(ഐഡിപിഎല്‍) ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സും അടച്ചുപൂട്ടിയിട്ടില്ലെന്നും ഐഡിപിഎല്ലിന്റെ വായ്പ എഴുതിത്തള്ളുന്നതും പലിശ ഇളവ് അനുവദിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം-കൊല്ലം പാതയ്ക്കും ഷൊര്‍ണൂര്‍- എറണാകുളം പാതയ്ക്കുമിടയില്‍ സ്വയംനിയന്ത്രിത സിഗ്നല്‍ സംവിധാനം നടപ്പാക്കാന്‍ കഴിയില്ലെന്ന് മന്ത്രി ഭരത്സിങ് സോളങ്കി അറിയിച്ചു. യാത്രാട്രെയിനുകളൂടെ എണ്ണം കുടുതലുള്ള പാതകളിലേ ഈ സംവിധാനം നടപ്പാക്കൂ. 202 റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുമെന്നും പി രാജീവിനെ സോളങ്കി അറിയിച്ചു.
deshabhimani 050512

ReplyDelete