സെല്‍വരാജുമാരെ സൃഷ്ടിച്ച് രാഷ്ട്രീയത്തിലെ മൂല്യങ്ങളും സംശുദ്ധതയും തകര്‍ത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ പറിച്ചുനടാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നതെന്ന് അഡ്വ. എ എം ആരിഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയത്തെയും പൊതുപ്രവര്‍ത്തനത്തെയും മലിനമാക്കാനുള്ള ഇത്തരം ഹീന നീക്കങ്ങള്‍ക്ക് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കും. എല്ലാ എംഎല്‍എമാരെയും സെല്‍വരാജായി ചിത്രീകരിച്ച് ജനപ്രതിനിധികളെ അവഹേളിക്കാനാണ് യുഡിഎഫ് ശ്രമം. പണവും സ്ഥാനമാനങ്ങളും നല്‍കി സെല്‍വരാജുമാരെ സൃഷ്ടിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും ഉപജാപകക സംഘത്തിന്റെയും രാഷ്ട്രീയ നെറികേടിനെതിരെയുള്ള ജനവിധിയാകും നെയ്യാറ്റിന്‍കരയില്‍.
കൂറുമാറ്റ രാഷ്ട്രീയത്തിന് പിന്‍ബലം നല്‍കാന്‍ തനിക്കെതിരെ ആക്ഷേപങ്ങള്‍ നിരന്തരം ഉന്നയിച്ച് പ്രചാരണം നടത്തുകയാണ് ചില യുഡിഎഫ് നേതാക്കള്‍. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ല. 2006ല്‍ ഗൗരിയമ്മയോട് മത്സരിച്ചതിനുശേഷം ആദ്യത്തെ രണ്ടുവര്‍ഷം തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ നടത്തി. 2011ല്‍ ഡിസിസി പ്രസിഡന്റും ആലപ്പുഴ എംഎല്‍എയുമായ ഷുക്കൂറിനെ 17,000 വോട്ടിന് തോല്‍പ്പിച്ചപ്പോള്‍ സമനില തെറ്റിയ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢനീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കുപ്രചാരണങ്ങള്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ അവതരിപ്പിച്ച ബജറ്റില്‍ തന്റെ മണ്ഡലമായ അരൂരില്‍ പ്രഖ്യാപിച്ച തുറവൂര്‍-പമ്പ പാതയ്ക്ക് ഒമ്പതുമാസം കഴിഞ്ഞ് ഭരണാനുമതി നല്‍കിയതുമായി ബന്ധപ്പെടുത്തിയാണ് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത്.
തുറവൂര്‍-പമ്പ പാതയില്‍ രണ്ടു പാലത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2008ലെ നബാര്‍ഡിന്റെ ഇന്‍പ്രിന്റ് സാങ്ഷനില്‍പെടുത്തിയിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്ന പാത കെ എം മാണി തന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച് അനുവദിച്ച പാതയുടെ പേരില്‍ അരൂരിലെ കോണ്‍ഗ്രസുകാര്‍ തന്റെ പങ്ക് മറച്ചുപിടിക്കാന്‍ ശ്രമംനടത്തുന്നതിനിടെയാണ് അരൂരില്‍ ആരിഫിന് ഫണ്ട് അനുവദിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. ഇതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കുന്നതും ദ്രുതഗതിയില്‍ സെല്‍വരാജിന് ഫണ്ട് അനുവദിച്ചതും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളത്.
സെല്‍വരാജിന്റെ കൂറുമാറ്റത്തിനു പിന്നിലെ സംഭവങ്ങള്‍ അന്വേഷണവിധേയമാക്കിയാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന ഉപജാപകരാഷ്ട്രീയത്തിന്റെ തനിനിറം പുറത്തുവരും. കഴിഞ്ഞ 26 വര്‍ഷമായി സിപിഐ എം അംഗമായ താന്‍ 16 വര്‍ഷമായി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. ജനകീയ സമരങ്ങള്‍ക്കിടെ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചാണ് താന്‍ പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിലപ്പോകില്ല. കൂറുമാറ്റ രാഷ്ട്രീയത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി താന്‍ നെയ്യാറ്റിന്‍കരയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എ എം ആരിഫ് പറഞ്ഞു.
deshabhimani 050512

ReplyDelete