Wednesday, May 23, 2012

പെട്രോളിന് 7.50 രൂപ കൂട്ടി


പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന. ഒരു ലിറ്ററിന് 7 രൂപ 50 പൈസയാണ് കൂട്ടിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ വില വര്‍ധന നിലവില്‍ വരും. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധന ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലാ എണ്ണക്കമ്പികള്‍ ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത്. നികുതികളടക്കം കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപയോളം നല്‍കേണ്ടിവരും. ആറ് മാസം മുന്‍പാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. പെട്രോള്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയശേഷം 14 തവണയാണ് കമ്പനികള്‍ എണ്ണവില ഉയര്‍ത്തിയത്. രൂപയുടെ വില ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില ഉയര്‍ന്നതുമാണ് വില വര്‍ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭത്തില്‍  ഇടിവ് സംഭവിക്കുക മാത്രമാണ് ചെയ്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ബജറ്റ് സെഷന്‍ അവസാനിച്ചതും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പൊന്നും മുന്നില്‍ ഇല്ലാത്തതിനാലുമാണ് വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയത്. വരും ദിവസങ്ങളില്‍ ഡീസല്‍ വിലയും പാചകവാതക വിലയും വര്‍ധിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 4 രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ജനവിരുദ്ധ നടപടിക്കെതിരെ സിപിഐ എം രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani news

1 comment:

  1. പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന. ഒരു ലിറ്ററിന് 7 രൂപ 50 പൈസയാണ് കൂട്ടിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിമുതല്‍ വില വര്‍ധന നിലവില്‍ വരും. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധന ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലാ എണ്ണക്കമ്പികള്‍ ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത്. നികുതികളടക്കം കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപയോളം നല്‍കേണ്ടിവരും. ആറ് മാസം മുന്‍പാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. പെട്രോള്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയശേഷം 14 തവണയാണ് കമ്പനികള്‍ എണ്ണവില ഉയര്‍ത്തിയത്. രൂപയുടെ വില ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില ഉയര്‍ന്നതുമാണ് വില വര്‍ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭത്തില്‍ ഇടിവ് സംഭവിക്കുക മാത്രമാണ് ചെയ്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    ReplyDelete