Wednesday, May 23, 2012
സംസ്ഥാനത്ത് നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍
സമാനതകളില്ലാത്ത രീതിയില്‍ പെട്രോള്‍ വില ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. പെട്രോളിന് ഒറ്റയടിക്ക് 7 രൂപ 50 പൈസയുടെ വര്‍ധനയാണ് വരുത്തിയത്.
സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന വില വര്‍ധനയ്ക്കെതിരെ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വന്‍ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു വരേണ്ട പ്രശ്നമാണിത്. കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വേണ്ടി നിലനില്‍ക്കുന്ന ഗവണ്‍മെന്റ് എന്തും ചെയ്യാന്‍ തയ്യാറാണെന്ന പ്രഖ്യാപനമാണ് പുതിയ തീരുമാനത്തിലൂടെ നടത്തിയത്. കേന്ദ്രഗവര്‍മെന്റും കോണ്‍ഗ്രസും ജനങ്ങളെ വിലവെക്കുന്നില്ലെന്നതാണ് പുതിയ തീരുമാനം തെളിയിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിജെപിയും ഹര്‍ത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്.
deshabhimani news
Subscribe to:
Post Comments (Atom)

ReplyDelete