Wednesday, May 23, 2012
ചായക്ക് 8 രൂപ ആയേക്കും; സാദാ ഊണിന് 50
ഭക്ഷണത്തിന്റെ വില 20 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറെടുക്കുന്നു. ജൂണില്‍ എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനാണ് ഹോട്ടലുടമകള്‍ ആലോചിക്കുന്നത്. ഹോട്ടല്‍ വ്യവസായം ഇപ്പോഴത്തെ അവസ്ഥയില്‍ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് വിശദീകരിക്കുന്ന പോസ്റ്റര്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങളായ ഹോട്ടലുകളില്‍ പതിച്ചിട്ടുണ്ട്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന സാധാരണക്കാരന്റെ ചുമലില്‍ മറ്റൊരു ഭാരമായി ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലവര്‍ധന മാറും.
ചായക്ക് കേളത്തില്‍ ആറു രൂപയാണ് പൊതുവെയുള്ള വില. ഇത് ഏഴുമുതല്‍ എട്ടു രൂപവരെയായേക്കും. 35-40 രൂപ നിരക്കുള്ള ഊണിന്റെ വില 42-48 രൂപവരെയും ഉയരും. മറ്റ് ഭക്ഷണസാധനങ്ങളുടെ വിലയും കാര്യമായി വര്‍ധിക്കുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. ഒരു സിലിന്‍ഡറിന് 1670 രൂപയാണ് ഹോട്ടലുകള്‍ ഇപ്പോള്‍ നല്‍കുന്നത്. കൂടാതെ പച്ചക്കറിയുടെയും ഇറച്ചിയുടെയും മീനിന്റെയും വിലയും കുതിച്ചുയരുന്നതിനാല്‍ വിലവര്‍ധനയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഉടമകള്‍ പറഞ്ഞു. ഭക്ഷണസാധനങ്ങളുടെ വില ക്രമാതീതമായ വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുധീഷ്കുമാര്‍ അറിയിച്ചു.
ഒരു കിലോ കോഴിയിറച്ചിക്ക് 110 രൂപവരെയായി. നെയ്മീനിന്റെ വില 500 രൂപയും. ഈ സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്ക് വില വര്‍ധിപ്പിക്കാതെ മറ്റു വഴിയില്ലെന്നും സുധീഷ്കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിലവാര നിയമം ചെറുകിട ഹോട്ടലുകളെ തകര്‍ക്കുന്നതാണെന്നും സുധീഷ്കുമാര്‍ പറഞ്ഞു. ഈ നിയമപ്രകാരം ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഹോട്ടലുടമ തിട്ടപ്പെടുത്തണം. ചെറുകിട ഹോട്ടലുടമകളെ സംബന്ധിച്ച് ഇത് ഏറെ പ്രയാസകരമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
deshabhimani 230512
Labels:
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete