Wednesday, May 23, 2012
ചന്ദ്രശേഖരന്‍ വധം; ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ പിടിയില്‍
ടി പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ പൊലീസ് പിടിയില്‍. ന്യൂ മാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്ന് വിളിക്കുന്ന സിജിത്(24) ആണ് പൊലീസ് പിടിയിലായത്. തലശേരിയില്‍ വെച്ചാണ് സിജിത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കൊലപാതകത്തിനിടയ്ക്ക് ഇയാളുടെ കൈക്ക് വെട്ടേറ്റിറ്റുണ്ടെന്ന് പൊലീസ് പറയുന്നു.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രശേഖരന്റെതല്ലെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ഇത് അക്രമികളിലൊരാളുടെതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് സിജിത് പിടിയിലായതെന്നാണ് സൂചന.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട സിജിത്തിനെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ന്യൂ മാഹി പന്തക്കല്‍ സ്വദേശി അണ്ണന്‍ എന്ന് വിളിക്കുന്ന സിജിത്തിനെ കര്‍ണ്ണാടകയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനിടയ്ക്ക് ഇയാളുടെ കൈക്ക് വെട്ടേറ്റിറ്റുണ്ടെന്ന് പൊലീസ് പറയുന്നു. സിജിത്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിജിത്തിനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ReplyDeleteചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രശേഖരന്റെതല്ലെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ഇത് അക്രമികളിലൊരാളുടെതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് സിജിത് പിടിയിലായതെന്നാണ് സൂചന.