Saturday, May 5, 2012
കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ട: പിണറായി
ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ മരണം നടന്നയുടന്‍ സിപിഐഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്, ഇത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായി വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ വെയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. അന്വേഷണത്തെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിക്കും എന്നതിന്റെ തെളിവാണ് ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം. എന്താണ് സംഭവമെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചതില്‍ നിന്ന് മനസിലാകുന്നത് സംഭവത്തെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുണ്ടെന്നാണ്. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്റെ കൊലപാതകം തീര്‍ത്തും അപലപനീയമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടി ശക്തിയായി പ്രതിഷേധിക്കുന്നതായും പിണറായി പറഞ്ഞു.
പാര്‍ട്ടിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരെ രാഷ്ട്രീയമായി നേരിടുമെന്നും രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മില്‍ നിന്ന് പുറത്തുപോയി സിപിഐഎമ്മിന്റെ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്നവരെ ആശയപരമായും രാഷ്ട്രീയപരമായും പാര്‍ട്ടി ശക്തിയായി നേരിടാറുണ്ട്. എന്നാല്‍ ഇവരാരെയും ശാരീരികമായി നേരിടാന്‍ പാര്‍ട്ടി ശ്രമിക്കാറില്ല. ചന്ദ്രശേഖരന് ദീര്‍ഘനാളായി വധഭീഷണിയുണ്ടായിരുന്നതായും അത് ചന്ദ്രശേഖരന്‍ മുല്ലപ്പള്ളിരാമചന്ദ്രനെയും മുഖ്യമന്ത്രിയടക്കമുള്ളവരെയും അറിയിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയും മുല്ലപ്പള്ളിയും പ്രതികരിച്ചത്. ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് പൊലീസ് സംരക്ഷണം കൊടുത്തില്ലെന്ന് പിണറായി ചോദിച്ചു. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രതികരണങ്ങളെല്ലാം കൂട്ടി വായിക്കുമ്പോള്‍ വലിയതോതിലുള്ള ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.
ശെല്‍വരാജുമാര്‍ എല്‍ഡിഎഫില്‍ ഇനി ഉണ്ടാകില്ലെന്ന് മനസിലാക്കിയ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തതാണിത്. പുറത്തുവരുന്ന വിവരമനുസരിച്ച് ക്വട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ സാധാരണ ഉപയോഗിക്കാറുള്ളത് യുഡിഎഫാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലുണ്ടായ സംഭവം വ്യക്തമാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തി കൊലപാതക സംഘത്തെ കണ്ടെത്തണം. സിപിഎമ്മിനെതിരായ വ്യാജപ്രചരണങ്ങള്‍ വിലപ്പോകില്ല. കോഴിക്കോട് തന്നെയുള്ള തെരുവംപറമ്പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ ഒരു മുസ്ലീം സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കള്ളക്കഥ കുറെ നാള്‍ പ്രചരിപ്പിച്ചെങ്കിലും പിന്നീട് ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. ഇത്തരം കള്ളപ്രചരണങ്ങളെ മറികടന്നു കൊണ്ടാണ് പാര്‍ട്ടി മുന്നേറിയിട്ടുള്ളതെന്നുനം പിണറായി പറഞ്ഞു.
ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തെറ്റ് മനസിലാക്കി തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒരു കൊലപാതകത്തിന് മുതിരില്ലെന്ന് ചിന്തിച്ചാലറിയാം. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. യുഡിഎഫ് നേതാക്കളുടെ അപക്വമായ പ്രസ്താവനകളാണ് ഇത്തരം അക്രമങ്ങള്‍ക്ക് മുന്നില്‍. നിഷ്പക്ഷമായി അന്വേഷിച്ച് കൊലയാളികളെ നിയമത്തതിന് മുന്നില്‍ കൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.
deshabhimani news
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ മരണം നടന്നയുടന്‍ സിപിഐഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്, ഇത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആസൂത്രിതമായി വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ വെയ്ക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. അന്വേഷണത്തെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമിക്കും എന്നതിന്റെ തെളിവാണ് ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം. എന്താണ് സംഭവമെന്ന് മനസിലാക്കുന്നതിന് മുന്‍പ് തന്നെ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചതില്‍ നിന്ന് മനസിലാകുന്നത് സംഭവത്തെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുണ്ടെന്നാണ്. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്റെ കൊലപാതകം തീര്‍ത്തും അപലപനീയമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടി ശക്തിയായി പ്രതിഷേധിക്കുന്നതായും പിണറായി പറഞ്ഞു.
ReplyDeleteചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അക്രമികള്‍ സഞ്ചരിച്ചെന്നു കരുതുന്ന കാര്‍ പൊലീസ് കണ്ടെത്തി. തലശേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്നോവ കാറാണ് പൊലീസ് കണ്ടെത്തിയത്. അക്രമികള്‍ കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം വാഹനത്തില്‍ പരിശോധന തുടങ്ങി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ReplyDeleteചന്ദ്രശേഖരന് അവസാനം ലഭിച്ച ഫോണ്‍കോള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ ചുമതല ഐജി വിന്‍സന്‍ എം പോളിന് നല്‍കിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.