ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് വിളിച്ചുവരുത്തുകപോലും ചെയ്യാത്തവര്‍ "കസ്റ്റഡി"യിലാണെന്ന് മലയാള മനോരമ. കോഴിക്കോട് വളയത്തെ തടിയന്‍ ബാബു, വിളക്കോട്ടൂര്‍ രാജീവന്‍, പ്രതീഷ് കല്ലുനിര, സുനി, ഉണ്ണി, സനല്‍, ബാബു, പ്രമോദ് എന്നിവരുള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയിലാണെന്നായിരുന്നു വെള്ളിയാഴ്ചത്തെ മനോരമയുടെ പ്രധാന വാര്‍ത്ത. എന്നാല്‍, ഇവരെല്ലാം രാവിലെ മനോരമയിലൂടെയാണ് തങ്ങളെ "കസ്റ്റഡി"യിലെടുത്തത് അറിയുന്നത്. ഇവര്‍ "എല്‍ടിടിഇ" സംഘക്കാരാണെന്നും സ്വന്തം ലേഖകന്റെ വാര്‍ത്തയിലുണ്ട്.
സിപിഐ എം വളയം ലോക്കല്‍കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ് പ്രതീഷ് കല്ലുനിര. വളയത്തെ മത്സ്യക്കച്ചവടക്കാരനായ കക്കുടിക്കല്‍ ബാബുവിനെയാണ് മലയാള മനോരമ തടിയന്‍ ബാബു എന്ന് വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെയും സാധാരണപോലെ കച്ചവടത്തിലായിരുന്നു ബാബു. വളയം അങ്ങാടിയില്‍ വച്ച് പലരും ചോദിച്ചപ്പോഴാണ് പ്രതീഷും ബാബുവും "കസ്റ്റഡി" വിവരം അറിഞ്ഞത്. നിര്‍മാണതൊഴിലാളികളാണ് മറ്റുപലരും. "കസ്റ്റഡി"യിലാണെന്ന് ജോലിസ്ഥലത്തുവച്ച് അറിഞ്ഞ് ഇവര്‍ ഞെട്ടി.
മാധ്യമങ്ങള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശം
വടകര: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മാധ്യമ ഇടപെടലിനെ വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്ട്രേറ്റ് നിശിതമായി വിമര്‍ശിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് വിമര്‍ശം. പ്രതികളെന്നു പറഞ്ഞ് ചിലരുടെ ഫോട്ടോകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ച മജിസ്ട്ട്രേറ്റ് ജോമോന്‍ ജോണ്‍ പത്രങ്ങള്‍ പലതരത്തില്‍ വാര്‍ത്ത നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പറഞ്ഞു. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ചന്ദ്രശേഖരന്‍ വധം തെരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
വടകര: ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ സര്‍ക്കുലര്‍(ലുക്കൗട്ട് സര്‍ക്കുലര്‍) പുറപ്പെടുവിച്ചു. കൊടി സുനി, വായപ്പടച്ചി റഫീഖ് എന്നിവര്‍ക്കെതിരെയാണ് സര്‍ക്കുലര്‍. വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ അധികാരികള്‍ക്ക് പ്രതികളുടെ ഫോട്ടോയും വിവരങ്ങളും കൈമാറും. ഇത് പരസ്യപ്പെടുത്തില്ലെന്നും വ്യക്തമാക്കി. ബന്ധപ്പെട്ടവര്‍ക്ക് ഇമെയില്‍ വഴിയാണ് സര്‍ക്കുലര്‍ കൈമാറിയത്. അതിനിടെ, കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത വളയം കാലിക്കൊളുമ്പില്‍ ഒറ്റക്കൈതയില്‍ മനോജനെ(38) വിട്ടയച്ചു.
deshabhimani 120512
ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് വിളിച്ചുവരുത്തുകപോലും ചെയ്യാത്തവര്‍ "കസ്റ്റഡി"യിലാണെന്ന് മലയാള മനോരമ. കോഴിക്കോട് വളയത്തെ തടിയന്‍ ബാബു, വിളക്കോട്ടൂര്‍ രാജീവന്‍, പ്രതീഷ് കല്ലുനിര, സുനി, ഉണ്ണി, സനല്‍, ബാബു, പ്രമോദ് എന്നിവരുള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയിലാണെന്നായിരുന്നു വെള്ളിയാഴ്ചത്തെ മനോരമയുടെ പ്രധാന വാര്‍ത്ത. എന്നാല്‍, ഇവരെല്ലാം രാവിലെ മനോരമയിലൂടെയാണ് തങ്ങളെ "കസ്റ്റഡി"യിലെടുത്തത് അറിയുന്നത്. ഇവര്‍ "എല്‍ടിടിഇ" സംഘക്കാരാണെന്നും സ്വന്തം ലേഖകന്റെ വാര്‍ത്തയിലുണ്ട്.
ReplyDeleteടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത വളയം സ്വദേശികളെ വിട്ടയച്ചു. ചുഴലിയില്‍ വടക്കയില്‍ പറമ്പത്ത് അശോകന്‍(39), വളയം മുതുകുറ്റി പുഴക്കല്‍ പറമ്പത്ത് സുമോഹന്‍(37), എന്നിവരെയാണ് വിട്ടയച്ചത്. കാലിക്കൊളുമ്പില്‍ ഒറ്റക്കൈതയില്‍ മനോജനെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. സിപിഐ എമ്മിനു വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇവരെന്ന പൊലീസ് കഥകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിനിടെ അന്വേഷകസംഘം വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ആര്‍എസ്എസുകാരനായ പാനൂര്‍ മാക്കുനിയിലെ കോഴിവ്യാപാരി ശ്രീജേഷ് നല്‍കിയ വിവരമനുസരിച്ച് അന്വേഷണം മാഹിയിലെ കോഴി-മദ്യംകടത്ത് സംഘത്തിലേക്കും വ്യാപിപ്പിച്ചു. ആര്‍എസ്എസുകാരനായ പന്തക്കലിലെ മസ്താന്‍ രജീഷ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍പോയതും സംശയം വര്‍ധിപ്പിക്കുന്നു. മസ്താനെത്തേടി രണ്ടുദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. മാഹിയിലെ മദ്യഷാപ്പുകള്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് തുടക്കത്തിലേ ആരോപണമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടതായി കരുതുന്ന പള്ളൂര്‍ കോഹിനൂരിലെ വായപ്പടിച്ചി റഫീഖുമായും മസ്താന്‍ രജീഷ് ഉള്‍പ്പെടെയുള്ളവരുമായും ശ്രീജേഷിന് അടുത്ത ബന്ധമുള്ളതായാണ് സൂചന. സിപിഐ എം നങ്ങാറത്ത്പീടിക ബ്രാഞ്ചംഗം കെ പി ജിജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മസ്താന്‍ രജീഷ്. മാഹിയിലെ ചെറുതും വലുതുമായ നിരവധി അക്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്. അതിനിടെ ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലെ നിരോധനാജ്ഞ 19-വരെ ദീര്‍ഘിപ്പിച്ചു.
ReplyDelete