Tuesday, May 22, 2012
ഗ്രാമങ്ങള്‍ മതതീവ്രവാദ സംഘടനകള്‍ കൈയടക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസ്
ജില്ലയിലെ ഗ്രാമങ്ങള്‍ മതതീവ്രവാദസംഘടനകള്‍ കൈയടക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ പൊലീസ് സഹകരണ ഓഡിറ്റോറിയത്തില്‍ ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഏറെഗൗരവമുള്ള ഈ വിഷയം ഉയര്‍ന്നുവന്നത്. തളിപ്പറമ്പ് അരിയിലും മറ്റും മുസ്ലിംലീഗ് തീവ്രവാദികള്‍ അത്തരം നീക്കം നടത്തുന്നതായി സിപിഐ എം മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പൊലീസ് മേധാവികളുടെ യോഗത്തിലെ ചര്‍ച്ച. മുന്‍കാലങ്ങളില്‍ ഗ്രാമങ്ങളില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഇവ മതതീവ്രവാദസംഘടനകള്‍ കൈയടക്കാനുള്ള ശ്രമത്തിലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് എളുപ്പം കടന്നുവരാന്‍ കഴിയുമെന്നത് ആശങ്കക്ക് ശക്തിപകരുന്നതാണെന്നും നക്സലൈറ്റുകളുടെ കടന്നുവരവടക്കം ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ടായി. ജില്ലയിലെ പൊലീസ് സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് യോഗത്തിനുശേഷം അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തില്‍ മറ്റൊരു സംസ്ഥാനമെന്നപോലെ ഗ്രാമങ്ങള്‍ സ്വന്തമാക്കി ഭരിക്കാന്‍ ആരേയും അനുവദിക്കില്ല. ജില്ലാ അതിര്‍ത്തിയില്‍ രഹസ്യക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കാര്യം പരിഗണനയിലുണ്ട്. പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കാനുള്ള ചുമതല കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച യോഗം ആഗസ്ത് 15ന്ചേരും. അഭ്യന്തരമന്ത്രിക്കുപുറമെ ഡിജിപി ജേക്കബ് പുന്നൂസ്, ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍, ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്‍, ഐജി ഗോപിനാഥ്, ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ഡിവൈഎസ്പിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
deshabhimani 220512
Subscribe to:
Post Comments (Atom)
No comments:
Post a Comment