Tuesday, May 22, 2012

അമ്മമാര്‍ക്ക് പരിരക്ഷ: ക്യൂബ മുന്നില്‍

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പരിരക്ഷ നല്‍കുന്നതില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബ ഒന്നാംസ്ഥാനത്തെത്തി. അര്‍ജന്റീനയും ഉറുഗ്വേയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. "സേവ് ദ് ചില്‍ഡ്രന്‍" എന്ന സര്‍ക്കാരിതര സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്‍കുന്ന ആരോഗ്യ പരിരക്ഷയും അമ്മമാരുടെ വിദ്യാഭ്യാസ-സാമ്പത്തിക നിലയും പരിഗണിച്ചാണ് ക്യൂബയെ ഒന്നാംസ്ഥാനത്തിന് തെരഞ്ഞെടുത്തത്. ശിശുമരണനിരക്കും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണവുമാണ് കുഞ്ഞുങ്ങളുടെ പരിരക്ഷ കണക്കാക്കുന്നതിന് മാനദണ്ഡമാക്കിയത്. നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളാണ് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുംം വേണ്ടിയുള്ള പരിരക്ഷ നല്‍കുന്നതില്‍ ലാറ്റിനമേരിക്കയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍. അമ്മയാവാന്‍ ലോകത്ത് ഏറ്റവും അനുയോജ്യമായ രാജ്യമായി തെരഞ്ഞെടുത്തത് നോര്‍വേയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമ്മമാരുടെയും കുട്ടികളുടെയും അവസ്ഥ പരിതാപകരമാണെന്നും പഠനം ചൂണ്ടിക്കാണിച്ചു.

deshabhimani 220512

1 comment:

  1. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പരിരക്ഷ നല്‍കുന്നതില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബ ഒന്നാംസ്ഥാനത്തെത്തി. അര്‍ജന്റീനയും ഉറുഗ്വേയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. "സേവ് ദ് ചില്‍ഡ്രന്‍" എന്ന സര്‍ക്കാരിതര സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

    ReplyDelete