Tuesday, May 22, 2012
സര്‍ക്കാര്‍ നല്‍കാനുള്ളത് ഒരുലക്ഷത്തോളം രൂപ
ആത്മഹത്യചെയ്ത കുട്ടനാട്ടിലെ കര്‍ഷകന്‍ സത്യദാസിന് നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത് 88,500 രൂപ. പണം എത്തിയോ എന്നറിയാന്‍ കഴിഞ്ഞ ദിവസവും സത്യദാസ് മങ്കൊമ്പിലെ പാഡി മാര്‍ക്കറ്റിങ് ഓഫീസിലെത്തിയിരുന്നതായി സത്യദാസ് പാട്ടത്തിന് എടുത്ത നിലത്തിന്റെ ഉടമ നാരായണന്‍ പറഞ്ഞു. സര്‍ക്കാര്‍ നെല്ലുവില നല്‍കാനിരിക്കെ തുടര്‍കൃഷിയിറക്കിയ പാടത്ത് പണിചെയ്ത കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ സത്യദാസിന്റെ പക്കല്‍ പണമില്ലായിരുന്നു. ഇതേ പാടത്തെ വരമ്പിലാണ് അദ്ദേഹം വിഷം കഴിച്ച് മരിച്ചത്്. മകളുടെ ഉറപ്പിച്ച വിവാഹം സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് മുടങ്ങിയതും അദ്ദേഹത്തെ അലട്ടിയിരുന്നു. സ്വന്തം കൃഷി ഭൂമിയായ ഒന്നര ഏക്കറിനു പുറമെ വീടിനു തൊട്ടുപിന്നിലെ ചുങ്കം ഇടച്ചുങ്കം പാടത്ത് 2.5 ഏക്കറിലും സത്യദാസ് പാട്ടത്തിന് കൃഷിചെയ്തിരുന്നു. അയല്‍വാസി കന്യാകോണില്‍ നാരായണന്റെ കൃഷിഭൂമിയാണിത്. ഇവിടെ നിന്ന് സപ്ലൈകോ 58 ക്വിന്റല്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 88,500 രൂപയാണ് സത്യദാസിന് ലഭിക്കാനുള്ളത്.
നിലമുടമയായ നാരായണന്‍ അസുഖം ബാധിച്ച് കിടപ്പിലായതും മക്കള്‍ വിദേശത്തായതുമാണ് കൃഷിഭൂമി പാട്ടത്തിനു നല്‍കാന്‍ കാരണം. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പാട്ടക്കരാര്‍ തയ്യാറാക്കിയിരുന്നില്ല. ഇതിനാല്‍ നാരായണന്റെ പേരിലാണ് പിആര്‍എസ് ഉള്‍പ്പെടെ തയ്യാറാക്കിയിരുന്നത്. ഇതുമൂലം നാരായണന്റെ അക്കൗണ്ടിലാണ് നെല്ലുവിലയും എത്തുക. എന്നാല്‍ പിആര്‍എസ് നല്‍കുന്നതുള്‍പ്പെടെ മങ്കൊമ്പിലെ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ പോയിരുന്നതും വിവരങ്ങള്‍ അന്വേഷിച്ചിരുന്നതും സത്യദാസായിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു. പണം എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പുലഭിക്കാത്തതാണ് സത്യദാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സത്യദാസിന്റെ ജ്യേഷ്ഠന്‍ സോമരാജന്‍ പറഞ്ഞു. ഒന്നര എക്കറുള്ള തന്റെ സ്വന്തം പാടമായ വടകര ഇടശേരിക്കരവരമ്പിനകത്തുനിന്ന് സംഭരിച്ച നെല്ലിന്റെ വിലയിനത്തില്‍ സപ്ലൈകോ അറുപതിനായിരത്തില്‍പ്പരം രൂപ സത്യദാസിന് നല്‍കിയിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എടത്വ ബ്രാഞ്ചിലേക്ക് അയച്ച ഈ തുക ബാങ്കുകാര്‍ വായ്പയിനത്തില്‍ വരവുവച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ബാങ്കിന്റെ ഈ നടപടി. ആത്മഹത്യചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിക്കാന്‍ മന്ത്രിമാരോ കൃഷിവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ എത്തിയില്ല. പാട്ടക്കരാര്‍ ഇല്ലാത്തതിനാല്‍ സത്യദാസിന് സപ്ലൈകോ പണം നല്‍കാനില്ലെന്നും മരണം കടക്കെണിമൂലമല്ലെന്നും കാണിച്ച് എഡിഎം കെ പി തമ്പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സപ്ലൈകോ അധികൃതരും ഇതുതന്നെ പറയുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്ന മകള്‍ അര്‍ച്ചന തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തി. സത്യദാസിന്റെ സംസ്കാരം ചൊവ്വാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍ നടക്കും.
(ജി അനില്‍കുമാര്‍)
deshabhimani 220512
Labels:
കാര്‍ഷികം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment