Monday, May 21, 2012
കോണ്‍ഗ്രസ് ക്രൂരതകള്‍ മറച്ചുവച്ച് മാധ്യമങ്ങള്‍
കമ്യൂണിസ്റ്റുകാരെ അക്രമികളെന്ന് മുദ്രകുത്തുന്നവര്‍ മറച്ചുവയ്ക്കുന്നത് മലബാറിലെയും കണ്ണൂരിലെയും കോണ്‍ഗ്രസിന്റെ ക്രൂരതകള്‍. ദേശീയ പ്രസ്ഥാനത്തിന് മലബാറില്‍ പോരാട്ടവീര്യം പകര്‍ന്നത് കോണ്‍ഗ്രസിലെ ഇടതുപക്ഷമാണ്. തൊഴിലാളിവര്‍ഗത്തിന്റെ പിന്‍ബലത്തിലുള്ള സമരമാണ് മലബാറില്‍ നടന്നത്. ഇടതുപക്ഷം രൂപപ്പെട്ട കാലം മുതല്‍ വലതുപക്ഷ കോണ്‍ഗ്രസ് അക്രമികളെന്ന് മുദ്രകുത്തി ഇവരെ ജനങ്ങളില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ കോണ്‍ഗ്രസ് അഹിംസയുടെ തൊപ്പിയണിഞ്ഞ് കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയായിരുന്നു. അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസിന്റെ ശൈലി മാറി. തികഞ്ഞ അക്രമത്തിലേക്കും ഹിംസയിലേക്കും നീങ്ങി. പല സ്ഥലത്തും ഗാന്ധിയന്‍ ദേശരക്ഷാസംഘം രൂപീകരിച്ചു. പിന്നീട് ഗാന്ധിയെയും അഹിംസയെയും ഉപേക്ഷിച്ച് ഈ സംഘം അക്രമത്തിന്റെ പാത സ്വീകരിച്ചു. 48 കാലത്ത് കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുത്തവരെ പൊലീസിന് ഒറ്റുകൊടുക്കലായിരുന്നു സംഘത്തിന്റെ പണി. വടകര താലൂക്കില്‍ ഈ ഒറ്റുകാര്‍ ചെറുപയര്‍ സംഘമെന്നാണ് അറിയപ്പെട്ടത്. ഈ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ കണ്ണിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അടിയന്തരാവസ്ഥയില്‍ മുല്ലപ്പള്ളിയും സംഘവും പൊലീസിന്റെ ഏജന്‍സി പണി ഏറ്റെടുക്കുകയായിരുന്നു. സിപിഐ എമ്മിന് നേരെ മുല്ലപ്പള്ളിയുടെ ഇപ്പോഴത്തെ കടന്നാക്രമണം അടിയന്തരാവസ്ഥയുടെ തുടര്‍ച്ചയാണ്.
തലശേരിയിലെ ഫസല്‍ വധം സംബന്ധിച്ച് സിബിഐ മൂന്നു വര്‍ഷം അന്വേഷിച്ചിട്ടും സിപിഐ എം നേതാക്കളെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താനായില്ല. സിബിഐ ഈ കേസില്‍ മാപ്പുസാക്ഷികളെ തേടേണ്ട ഗതികേടിലാണ്. ഫസല്‍ വധത്തില്‍ സിബിഐയെ ഉപയോഗിച്ച് കണ്ണൂരിലെ സിപിഐ എം നേതാക്കളെ കുടുക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. ഇത് ഏറ്റുപിടിച്ചാണ് ഫസല്‍ മുതല്‍ ഷുക്കൂര്‍ വരെയെന്ന് എസ്ഡിപിഐയും ഷുക്കൂര്‍ മുതല്‍ ഫസല്‍ വരെയെന്ന് മുസ്ലിംലീഗും മുദ്രാവാക്യം ഉയര്‍ത്തുന്നത്. ഇതിന് കോണ്‍ഗ്രസിന്റെ പിന്തുണ ആവോളമുണ്ട്. ആര്‍എസ്എസ്സിനെ പിന്തുണക്കുന്നതിനാണ് സിപിഐ എം ശക്തി കേന്ദ്രങ്ങളെ മാതൃഭൂമിയും മനോരമയും പാര്‍ടി ഗ്രാമങ്ങളാക്കിയത്. അവിടെ പാര്‍ടി പത്രങ്ങളല്ലാതെ ഒന്നും വായിക്കാന്‍ കിട്ടില്ലെന്ന് വരെ പ്രചരിപ്പിച്ചു.
കല്യാണ വീട്ടില്‍പോലും ഗൂഢാലോചന കണ്ടെത്തുകയാണ് ഈ വലതുപക്ഷ മാധ്യമങ്ങള്‍. കോടതി ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയും മക്കളും ബന്ധുക്കളും എന്ത് കുറ്റമാണ് ചെയ്തത്. അന്ത്യേരി സുരയെന്ന ശിക്ഷ തടവുകാരന്റെ മകളുടെ കല്യാണത്തിന് പോയത് വലിയ പാതകമായി കണക്കാക്കുന്നവര്‍ പലതും കണ്ടില്ലെന്ന് നടിക്കുകയാണ്. കൊളങ്ങരേത്ത് രാഘവന്‍ കൊലപാതകത്തിന് തടവുശിക്ഷ അനുഭവിച്ച മമ്പറം ദിവാകരനെന്ന കോണ്‍ഗ്രസ് നേതാവിനെ ഇവര്‍ക്ക് അറിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ച മമ്പറം ദിവാകരന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിന് സിപിഐ എമ്മില്‍ കുറ്റം മാത്രം കാണുന്ന മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. ഇവരുടെ മാധ്യമധര്‍മമെന്നത് വലതുപക്ഷ രാഷ്ട്രീയത്തെ സംരക്ഷിക്കലാണ്. അതിനായി കള്ളക്കഥകളുടെ പരമ്പര സൃഷ്ടിക്കും. നുണ ആവര്‍ത്തിക്കും.
deshabhimani 210512
Labels:
ഓഞ്ചിയം,
നുണപ്രചരണം,
മാധ്യമം
Subscribe to:
Post Comments (Atom)
കമ്യൂണിസ്റ്റുകാരെ അക്രമികളെന്ന് മുദ്രകുത്തുന്നവര്‍ മറച്ചുവയ്ക്കുന്നത് മലബാറിലെയും കണ്ണൂരിലെയും കോണ്‍ഗ്രസിന്റെ ക്രൂരതകള്‍. ദേശീയ പ്രസ്ഥാനത്തിന് മലബാറില്‍ പോരാട്ടവീര്യം പകര്‍ന്നത് കോണ്‍ഗ്രസിലെ ഇടതുപക്ഷമാണ്. തൊഴിലാളിവര്‍ഗത്തിന്റെ പിന്‍ബലത്തിലുള്ള സമരമാണ് മലബാറില്‍ നടന്നത്. ഇടതുപക്ഷം രൂപപ്പെട്ട കാലം മുതല്‍ വലതുപക്ഷ കോണ്‍ഗ്രസ് അക്രമികളെന്ന് മുദ്രകുത്തി ഇവരെ ജനങ്ങളില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ കോണ്‍ഗ്രസ് അഹിംസയുടെ തൊപ്പിയണിഞ്ഞ് കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയായിരുന്നു. അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസിന്റെ ശൈലി മാറി. തികഞ്ഞ അക്രമത്തിലേക്കും ഹിംസയിലേക്കും നീങ്ങി. പല സ്ഥലത്തും ഗാന്ധിയന്‍ ദേശരക്ഷാസംഘം രൂപീകരിച്ചു. പിന്നീട് ഗാന്ധിയെയും അഹിംസയെയും ഉപേക്ഷിച്ച് ഈ സംഘം അക്രമത്തിന്റെ പാത സ്വീകരിച്ചു. 48 കാലത്ത് കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുത്തവരെ പൊലീസിന് ഒറ്റുകൊടുക്കലായിരുന്നു സംഘത്തിന്റെ പണി. വടകര താലൂക്കില്‍ ഈ ഒറ്റുകാര്‍ ചെറുപയര്‍ സംഘമെന്നാണ് അറിയപ്പെട്ടത്. ഈ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ കണ്ണിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.
ReplyDelete