Tuesday, May 22, 2012

കോണ്‍ഗ്രസ് ഗുണ്ടായിസം മറച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്


ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന ശിശുക്ഷേമസമിതിയോഗം വിളിച്ചു കൂട്ടാന്‍ നിയോഗിക്കപ്പെട്ടിരുന്ന സാമൂഹ്യക്ഷേമ ഡയറക്ടര്‍ ഡോ എം എസ് ജയയുടെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗം അലങ്കോലപ്പെടുത്താനും അവരെ കയ്യേറ്റം ചെയ്യാനും കോണ്‍ഗ്രസുകാര്‍ നടത്തിയ ഗുണ്ടായിസത്തെക്കുറിച്ച് കാര്യമായ ഒരു പരാമര്‍ശവും ഇല്ലെന്നറിയുന്നു.

പിരിച്ചുവിടപ്പെട്ട ശിശുക്ഷേമസമിതി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷക്കാരായ പ്രവര്‍ത്തകരാണ് വേദിയില്‍ ചാടിക്കയറി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം വിളിച്ചുകൂട്ടിയ യോഗം അലങ്കോലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നറിയുന്നു.

സമ്മേളനഹാളില്‍ സംഘര്‍ഷത്തിനു തുടക്കമിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച് ഭരണസമിതിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലായിരുന്നു.സംഘര്‍ഷം വളര്‍ന്നതോടെ പ്രായമായവരും സ്ത്രീകളുമുള്‍പ്പെടെ ഏതാനും പേര്‍ വേദിയില്‍ രക്ഷതേടി. ഇതിനിടയില്‍ യോഗം പിരിച്ചുവിട്ടതായി ഡോ എം എസ് ജയ പ്രഖ്യാപിച്ചു. യോഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നതെന്നു ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ഡോ ജയയെ കോണ്‍ഗ്രസുകാര്‍ വളഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

പൊലീസ് വലയത്തില്‍ അവര്‍ കാറില്‍ കയറിയപ്പോള്‍ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ ശ്രമിച്ചു. ഡോ ജയയ്ക്കു നേരെ തെറിയഭിഷേകം നടത്തി ഗുണ്ടാവിളിയാട്ടം നടത്തിയ കോണ്‍ഗ്രസുകാരെ പൊലീസ് ലാത്തിചാര്‍ജ്ജ് ചെയ്തു പിരിച്ചുവിട്ടാണ് ഡോ ജയയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ ഗുണ്ടായിസത്തെ നിസാരവല്‍ക്കരിച്ചിരിക്കുന്നുവെന്നാണ് അറിവ്. പകരം യോഗം അലങ്കോലപ്പെടുത്തിയത് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ നേതൃത്വത്തിലുള്ളവരാണെന്ന് കുറ്റാരോപണവും റിപ്പോര്‍ട്ടിലുണ്ടത്രേ.

janayugom 210512

1 comment:

  1. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന ശിശുക്ഷേമസമിതിയോഗം വിളിച്ചു കൂട്ടാന്‍ നിയോഗിക്കപ്പെട്ടിരുന്ന സാമൂഹ്യക്ഷേമ ഡയറക്ടര്‍ ഡോ എം എസ് ജയയുടെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗം അലങ്കോലപ്പെടുത്താനും അവരെ കയ്യേറ്റം ചെയ്യാനും കോണ്‍ഗ്രസുകാര്‍ നടത്തിയ ഗുണ്ടായിസത്തെക്കുറിച്ച് കാര്യമായ ഒരു പരാമര്‍ശവും ഇല്ലെന്നറിയുന്നു

    ReplyDelete