ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നിയമവാഴ്ചയുടെ കശാപ്പുകാരാവുന്നു. യുഡിഎഫ് നിര്‍ദേശിക്കുന്നവരെ കസ്റ്റഡിയിലെടുത്തും ദിവസങ്ങളോളം സ്റ്റേഷനിലിട്ട് പീഡിപ്പിച്ചും കൊലക്കേസിനെ സിപിഐ എം വിരുദ്ധവേട്ടക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തുകയാണ് പൊലീസ്. യുഡിഎഫ് തിരക്കഥയില്‍ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെയാണ് നിയമവും ചട്ടങ്ങളും ലംഘിച്ചുള്ള ഈ അതിരുവിട്ട കളി.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏതാനും പൊലീസ് സ്റ്റേഷനുകള്‍ "കോണ്‍സന്‍ട്രേഷന്‍ക്യാമ്പു"കളായി മാറിയിട്ട് ദിവസങ്ങളായി. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സംഭവപരമ്പരകളാണ് അരങ്ങേറുന്നത്. ആരെയും എവിടെവച്ചും കസ്റ്റഡിയിലെടുക്കാം; എത്രദിവസം വേണമെങ്കിലും തടങ്കലിലിടാം. ഭയാനകമായ നിയമലംഘനത്തിനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മറവില്‍ യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. എല്ലാം പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും വിളിപ്പുറത്ത് വലതുപക്ഷ മാധ്യമങ്ങളുണ്ടെന്ന ഹുങ്കിലാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കൊല നടന്നതിന്റെ അഞ്ചാംദിവസം ബംഗളൂരുവിലെ ബേക്കറിയില്‍നിന്ന് പിടികൂടിയ കോടിയേരിയിലെ യുവാവിനെ പത്തുദിവസം കഴിഞ്ഞിട്ടും പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഇയാളെ അന്വേഷിച്ച് വടകര ഡിവൈഎസ്പി ഓഫീസിലെത്തിയ ബന്ധുക്കള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല. കസ്റ്റഡിയിലെടുക്കുന്നവരെ 24മണിക്കൂറിനകം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ചും സുപ്രീംകോടതി മാര്‍ഗനിര്‍ദേശമുണ്ട്. എന്നാല്‍, ഇതൊന്നും പ്രത്യേകഅന്വേഷണസംഘത്തിന് ബാധകമല്ല. ചന്ദ്രശേഖരന്‍ വധക്കേസായതിനാല്‍ ആരെയും എവിടെവച്ചും കസ്റ്റഡിയിലെടുക്കാമെന്നതാണ് സ്ഥിതി. ദിവസങ്ങളോളം വിവിധ സ്റ്റേഷനുകളില്‍ ഭേദ്യംചെയ്യുന്നു.
കോണ്‍ഗ്രസുകാര്‍ നല്‍കിയ വിവരമനുസരിച്ചാണ് പാനൂരിനടുത്ത ചെണ്ടയാട് മാവിലേരിയിലെ രാഘവനെ ശനിയാഴ്ച രാത്രി 9.30ഓടെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ ചാനലുകളില്‍ ബ്രേക്കിങ്ന്യൂസ്. ഒരു സിപിഐ എം പ്രവര്‍ത്തകന്‍കൂടി കസ്റ്റഡിയില്‍. ഏതാനും മണിക്കൂറുകള്‍ക്കകം ഇയാളെ വിട്ടത് ആര്‍ക്കും വാര്‍ത്തയായില്ല. സിപിഐ എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാനാണ് കസ്റ്റഡിയിലെടുക്കുന്നവരെ പീഡിപ്പിക്കുന്നത്. കൊലപാതകം നടന്ന് ആദ്യആഴ്ചയില്‍ തലശേരിയിലെ കോണ്‍ഗ്രസുകാരന്‍ നവീന്‍ദാസും അഴിയൂര്‍ പൂഴിത്തലയിലെ മുസ്ലിംലീഗുകാരന്‍ ഹാരിസും എലാങ്കോട്ടെ കോഴിവ്യാപാരി മാക്കുനിയിലെ തയ്യില്‍ ശ്രീജേഷുമായിരുന്നു കസ്റ്റഡിയില്‍. ഇവര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടോയെന്നുപോലും വ്യക്തമല്ല.
deshabhimani 210512
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നിയമവാഴ്ചയുടെ കശാപ്പുകാരാവുന്നു. യുഡിഎഫ് നിര്‍ദേശിക്കുന്നവരെ കസ്റ്റഡിയിലെടുത്തും ദിവസങ്ങളോളം സ്റ്റേഷനിലിട്ട് പീഡിപ്പിച്ചും കൊലക്കേസിനെ സിപിഐ എം വിരുദ്ധവേട്ടക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തുകയാണ് പൊലീസ്. യുഡിഎഫ് തിരക്കഥയില്‍ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെയാണ് നിയമവും ചട്ടങ്ങളും ലംഘിച്ചുള്ള ഈ അതിരുവിട്ട കളി.
ReplyDelete