Friday, May 11, 2012

പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നേതാക്കളുടെ സ്വത്ത് അന്വേഷിക്കണം


പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നേതാക്കള്‍ വയനാട്ടില്‍ എസ്റ്റേറ്റും റിസോര്‍ട്ടും വാങ്ങിക്കൂട്ടിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ട്രേഡ് യൂണിയന്‍സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ മറവില്‍ കേരളത്തിലെ വ്യവസായശാലകള്‍ പൂട്ടിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് കോടികളാണ് പാരിതോഷികം. ഇവരുടെ വരുമാന സ്രോതസ്സ്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. പെരിയാര്‍ മലിനീകരണ വിരുദ്ധസമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍ ഭാര്യയുടെ പേരില്‍ തിരുനെല്ലി പഞ്ചായത്തില്‍ കാട്ടിക്കുളത്ത് സര്‍വേ നമ്പര്‍ 423ല്‍ റിസോര്‍ട്ട് വാങ്ങിയിട്ടുണ്ട്. ഫാക്ട് ഫൈന്‍ഡിങ് കമ്മിറ്റി ചെയര്‍മാനടക്കമുള്ള 11 പേരുടെ ഉടമസ്ഥതയില്‍ വയനാട്ടില്‍ നാല് ഏക്കര്‍ കാപ്പിത്തോട്ടം വാങ്ങിയതായും ഇവര്‍ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വയനാട്ടിലെ ഇവരുടെ റിസോര്‍ട്ടില്‍ താമസിച്ച വിദേശികളെക്കുറിച്ചും കേരളത്തിലെ എന്‍ജിഒകളെക്കുറിച്ചും അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഓഫ് ട്രേഡ് യൂണിയന്‍സ് രക്ഷാധികാരി എന്‍ കെ മോഹന്‍ദാസ്, ജനറല്‍ കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ്, ജില്ലാ സെക്രട്ടറി എം എം സലി, കെ എ അമാനുള്ള, പി എസ് ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 110512

2 comments:

  1. പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നേതാക്കള്‍ വയനാട്ടില്‍ എസ്റ്റേറ്റും റിസോര്‍ട്ടും വാങ്ങിക്കൂട്ടിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ട്രേഡ് യൂണിയന്‍സ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
    നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഈ സൈറ്റ്
    സന്ദര്‍ശിക്കണം

    ReplyDelete