Thursday, May 10, 2012

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് പത്രിക സമര്‍പ്പിച്ചു


നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി പെരിങ്കടവിള ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ സനോജിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം എം വിജയകുമാര്‍, നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ ലോറന്‍സിനൊപ്പമുണ്ടായയിരുന്നു. നിരവധി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് ലോറന്‍സ് പത്രിക സമര്‍പ്പിച്ചത്.

നെയ്യാറ്റിന്‍കരയില്‍ മികച്ച വിജയം നേടുമെന്നും ജനപക്ഷത്ത് ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും പത്രിക സമര്‍പ്പിച്ച ശേഷം ലോറന്‍സ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പത്രിക സമര്‍പ്പണത്തിന്റെ ദിവസം തീരുമാനിച്ചിട്ടില്ല.

deshabhimani

1 comment:

  1. നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി പെരിങ്കടവിള ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ സനോജിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം എം വിജയകുമാര്‍, നീലലോഹിതദാസന്‍ നാടാര്‍ എന്നിവര്‍ ലോറന്‍സിനൊപ്പമുണ്ടായയിരുന്നു. നിരവധി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് ലോറന്‍സ് പത്രിക സമര്‍പ്പിച്ചത്.

    ReplyDelete