Saturday, May 5, 2012
ഡാം സുരക്ഷിതമെന്ന് സമിതി
കേരളത്തിന് കനത്ത തിരിച്ചടിയായി, മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് ഘടനാപരമായും ഭൗമശാസ്ത്രപരമായും സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. ജലസംഭരണിയിലെ അനുവദനീയമായ പൂര്‍ണ ജലനിരപ്പ് നിലവിലുള്ള 136 അടിയില്‍നിന്ന് 142 അടിയാക്കാമെന്നും സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. ജലനിരപ്പ് 152 അടിയാക്കിയാലും അണക്കെട്ട് സുരക്ഷിതമാണെന്നാണ് സമിതിയുടെ നിലപാട്.
പുതിയ അണക്കെട്ടെന്ന നിര്‍ദേശം കേരളം പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ബേബി ഡാമും ഘടനാപരമായി സുരക്ഷിതമാണെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍മതിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ജലനിരപ്പ് 152 അടിയാക്കുന്ന കാര്യം പുതിയ സ്വതന്ത്ര വിദഗ്ധസമിതിയെവച്ച് പരിശോധിപ്പിക്കാവുന്നതാണെന്ന് സമിതി നിര്‍ദേശിച്ചു. ഭാവിയിലെ അപ്രതീക്ഷിത സാധ്യതയും സാഹചര്യവും പരിഗണിച്ച് സമിതി രണ്ട് ബദല്‍നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന കേരളത്തിന്റെ ആവശ്യമാണ് ഇതിലൊന്ന്. കനത്ത മഴയിലും മറ്റും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ഭീഷണിയായാല്‍ വെള്ളം പെട്ടെന്ന് ഒഴുക്കിക്കളയും വിധം പുതിയ ടണല്‍ നിര്‍മിക്കാം എന്നതാണ് രണ്ടാം നിര്‍ദേശം. അമ്പത് അടി ജലനിരപ്പില്‍ ടണലാകാമെന്നാണ് സമിതിയുടെ നിലപാട്. നിലവില്‍ അണക്കെട്ടില്‍ വെള്ളം ഒഴുക്കിക്കളയാവുന്ന ടണല്‍ 106 അടിയിലാണ്. ജലനിരപ്പ് 142 അടിയാക്കാമെന്ന ശുപാര്‍ശയോട് സമിതിയിലെ കേരള പ്രതിനിധി ജസ്റ്റിസ് കെ ടി തോമസ് വിയോജിപ്പ് രേഖപ്പെടുത്തി. ആയിരക്കണക്കിനാളുകള്‍ ഭയചകിതരായി കഴിയുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്താമെന്ന നിര്‍ദേശം ഭീതി സൃഷ്ടിക്കുമെന്ന് ജ.തോമസ് വിയോജനക്കുറിപ്പില്‍ പറഞ്ഞു. മാത്രമല്ല, ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തി കേരളസര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ സാധുതയെ തമിഴ്നാട് ചോദ്യംചെയ്തു എന്നതുകൊണ്ടുമാത്രം നിയമപരമായ ഈ പരിരക്ഷയെ അവഗണിക്കാന്‍ സമിതിക്കാവില്ല. അമ്പത് അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മാണമെന്ന ബദല്‍ നിര്‍ദേശം അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 136 അടിയില്‍നിന്ന് ഗണ്യമായി താഴ്ത്താമെന്ന ഉറപ്പ് തമിഴ്നാടില്‍നിന്ന് വാങ്ങിയ ശേഷമേ പരിഗണിക്കാവൂ. നിലവില്‍ 106 അടി ഉയരത്തിലാണ് ടണലുള്ളത്. ഈ നിരപ്പ് മുതല്‍ 136 അടി വരെയുള്ള വെള്ളത്തിനാണ് തമിഴ്നാടിന് അവകാശമുള്ളത്. ടണല്‍ സ്ഥിതിചെയ്യുന്ന ഉയരം കൂടുതല്‍ താഴ്ത്തുമ്പോള്‍ അതിന് അനുസൃതമായി അണക്കെട്ടിലെ ഉയര്‍ന്ന ജലനിരപ്പിലും കുറവുണ്ടാകണം- ജ.തോമസ് വിയോജനക്കുറിപ്പില്‍ പറഞ്ഞു. 136 അടിയില്‍ നിര്‍ത്തിയാലും തമിഴ്നാടിന് ആവശ്യത്തിന് വെള്ളം കിട്ടും, മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതോല്‍പ്പാദനം നടത്തി പണം സമ്പാദിക്കുന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് കാരണം ഇടുക്കി അണക്കെട്ടിലേക്ക് ആവശ്യത്തിന് വെള്ളമെത്തുന്നില്ല തുടങ്ങിയ അഭിപ്രായങ്ങളും ജ. തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബദല്‍ നിര്‍ദേശങ്ങളുടെ ആവശ്യമേയില്ലെന്ന് സമിതിയിലെ തമിഴ്നാട് പ്രതിനിധി ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍ തന്റെ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി.
ബദല്‍ നിര്‍ദേശങ്ങള്‍ ചില സാങ്കല്‍പ്പിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തിമാത്രമാണ്. ഉന്നതാധികാരസമിതി അതിലേക്ക് കടക്കേണ്ടതില്ല. അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടില്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കണമെന്നും ലക്ഷ്മണന്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കുന്നതിന് 2010 ഫെബ്രുവരിയിലാണ് ജസ്റ്റിസ് വി കെ ജയിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് എ എസ് ആനന്ദിന്റെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതിക്ക് രൂപംനല്‍കിയത്. എട്ട് വാല്യത്തിലായി 250തിലേറെ പേജ് വരുന്ന അന്തിമറിപ്പോര്‍ട്ട് ഏപ്രില്‍ ഇരുപത്തഞ്ചിനാണ് മുദ്രവച്ച കവറില്‍ സമിതി കോടതിയില്‍ സമര്‍പ്പിച്ചത്.
(എം പ്രശാന്ത്)
റിപ്പോര്‍ട്ട് ഏകപക്ഷീയം: എന്‍ കെ പ്രേമചന്ദ്രന്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് നിരാശാജനകവും ഏകപക്ഷീയവുമാണെന്ന് മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. തമിഴ്നാടിന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷ ഇടപെടലാണ് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. പഠനം നടക്കുന്ന ഘട്ടത്തിലും ചില പഠനങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം തമിഴ്നാടിന് അനുകൂലമായ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞിരുന്നു. കേരളം ഈ റിപ്പോര്‍ട്ടിനെ ശക്തമായി സുപ്രീംകോടതിയില്‍ എതിര്‍ക്കണം. കേരളം സമര്‍പ്പിച്ച ഡല്‍ഹി, റൂര്‍ക്കി ഐഐടികളിലെ പഠനറിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ടുണ്ടാക്കിയത്.
deshabhimani 050512
Labels:
മുല്ലപ്പെരിയാര്‍
Subscribe to:
Post Comments (Atom)
കേരളത്തിന് കനത്ത തിരിച്ചടിയായി, മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ട് ഘടനാപരമായും ഭൗമശാസ്ത്രപരമായും സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. ജലസംഭരണിയിലെ അനുവദനീയമായ പൂര്‍ണ ജലനിരപ്പ് നിലവിലുള്ള 136 അടിയില്‍നിന്ന് 142 അടിയാക്കാമെന്നും സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. ജലനിരപ്പ് 152 അടിയാക്കിയാലും അണക്കെട്ട് സുരക്ഷിതമാണെന്നാണ് സമിതിയുടെ നിലപാട്.
ReplyDelete