Saturday, May 5, 2012

യുഡിഎഫ് പ്രചരണം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്: വൈക്കം വിശ്വന്‍


റവല്യുഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന യുഡിഎഫ് നേതാക്കളുടെ പ്രചരണം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ അന്വേഷണം തുടങ്ങും മുന്‍പ് കൊലപാതകത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചത് ശരിയല്ല. ടി പി ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെന്നാണ് കൊലപാതകത്തിന് ശേഷം യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ഇതെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയം സിപിഐഎമ്മിന്റെ നയമല്ലെന്നും കൊലപാതകത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു. നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായും സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐഎമ്മിനെ ഏകപക്ഷീയമായി ആക്രമിക്കാനുള്ള ആയുധമാക്കുന്നത് വേദനാജനകമാണെന്ന് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. ഇത്തരം രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം ഗൂഢാലോചനയുടെ ഭാഗം: ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി രാമകൃഷ്ണന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കൊലപാതകം ഗൂഢാലോചനയുടെ ഫലമാണെന്നും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂട്ടി പ്രതികളെ തീരുമാനിച്ച് അന്വേഷണം നടത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊലപാതകം നടന്നയുടന്‍ യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കള്‍ പറയുന്നത്. ഇത് ഗുഢാലോചനയുടെ ഫലമാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാര്‍ട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നേതൃത്വത്തതിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സംഭവശേഷം സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായും സിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

deshabhimani news

3 comments:

  1. മുന്‍കൂട്ടി പ്രതികളെ തീരുമാനിച്ച് അന്വേഷണം നടത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊലപാതകം നടന്നയുടന്‍ യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കള്‍ പറയുന്നത്. ഇത് ഗുഢാലോചനയുടെ ഫലമാണ്.

    ReplyDelete
  2. t.p ramakrashnante kolapathakam?

    ReplyDelete
  3. സഖാവ് ടി. പി ചന്ദ്രശേഖര്‍ ................ റെഡ് സല്യൂട്ട് ...

    ReplyDelete