Saturday, May 5, 2012

പിണറായി വിജയന്റെ പത്രസമ്മേളനത്തില്‍ നിന്ന്

സി.പി.എം സംസ്ഥാന സെക്രട്ടറി അല്പം മുന്‍പ് നടത്തിയ പത്ര സമ്മേളനത്തില്‍ നിന്ന്..

കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.

സീപീയെമ്മിനെതിരെ ഗൂഢാലോചന നടക്കുന്നു. ഇത് നെയ്യാറ്റിങ്കര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി എന്നിവരുടെ പ്രതികരണം സംഭവം എന്താണെന്ന് കൃത്യമായി മനസിലാക്കുന്നതിനു മുന്‍പ്. ഇത് ഇവര്‍ക്ക് കാര്യം നേരത്തെ അറിയാമായിരുന്നു എന്ന സൂചന നല്‍കുന്നു. ഇവരുടെ പ്രതികരണം അന്വേഷണത്തെ സ്വാധീനിക്കാനും അന്വേഷണം എങ്ങിനെ വേണം എന്ന് സൂചന നല്‍കാനുമാണ്. ചന്ദ്രശേഖരനു ഭീഷണി ഉണ്ടായിരുന്നെന്നും തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് ഉത്തരവാദിത്വപ്പെട്ട ഇവര്‍ ഇപ്പോള്‍ പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് ഇവര്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കിയില്ല? ഇത് കുറ്റകരമായ അനാസ്ഥയാണ്. നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റക്കാരെ പുറത്ത് കൊണ്ട് വരണം. കുപ്രചരണം കൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതുന്നത് വ്യാമോഹം മാത്രം.

ചന്ദ്രശേഖരന്‍ സ്വീകരിച്ച തെറ്റാ‍യ നടപടികളില്‍ വിശ്വസിച്ച് കൂടെപ്പോയവരില്‍ പലരും ഇപ്പോള്‍ ഞങ്ങളുടെ കൂടെ വന്നുകൊണ്ടിരിക്കുകയാണ്. ലോകസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിനെപ്പറ്റി മാത്രം പറയുന്നവര്‍ (ഒഞ്ചിയത്തെ) നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി പറയുന്നില്ല. അവിടെ നിര്‍ത്തുകയാണ് അവര്‍.

ആളെക്കൊന്ന് രാഷ്ടീയം ഇല്ലാതാക്കാം എന്ന് കരുതാനുള്ള മൌഢ്യം സീപീയെമ്മിനില്ല. തെരുവന്‍പറമ്പില്‍ ഒരു മുസ്ലീം സ്ത്രീയെ ബലാത്സംഗം ചെയ്ത കഥ എത്ര വ്യാപകമായാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. അത് പിന്നീട് കളവാണെന്ന് തെളിഞ്ഞല്ലോ. ഹര്‍ത്താലിനു എതിരാണെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ക്ക് വളരെ പെട്ടെന്ന് ഹര്‍ത്താല്‍ ഇഷ്ടപ്പെട്ട ഒന്നായി മാറി. ഞങ്ങളുടെ 25 വീടുകളും നിരവധി കടകളും ആക്രമിക്കപ്പെട്ടു.ഇതിനു പ്രചോദനം യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകള്‍ ആണ്. സീ.പി.എമ്മിനെതിരെയുള്ള കടന്നാക്രമണത്തിന്റെ മുന്നോടിയാണ്  ഇത്. ബംഗാളിലെ അര്‍ദ്ധ ഫാസിസ്റ്റ് ആക്രമണവും ഇത്തരത്തിലായിരുന്നു തുടങ്ങിയത്.

കൊലപാതകത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കണം. യു.ഡി.എഫില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന് പരസ്യമായി തന്നെ പറഞ്ഞത് യു.ഡി.എഫ് നേതാക്കള്‍ തന്നെ ആണല്ലോ.

മുഖ്യമന്ത്രിയും മന്ത്രിപ്പടയും എത്തുമ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനും ഓഞ്ചിയത്ത് എത്തണം എന്ന് വി.എസ്. കരുതിക്കാണും.

കൊലപാതകത്തിനെതിരെ സീപീയം സംസ്ഥാനവ്യാപകമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

1 comment:

  1. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു.

    ReplyDelete