Wednesday, May 23, 2012

മുഖ്യമന്ത്രിയുടെ വെബ്സൈറ്റില്‍ "മനോരമ" പേജ്


ചന്ദ്രശേഖരന്‍വധത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗിക്കുന്നു. വെബ്സൈറ്റിന്റെ ഹോംപേജില്‍ ഏറ്റവും മുകളില്‍ വലിയൊരു ഭാഗം തന്നെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. "ടി പി ചന്ദ്രശേഖരന്റെ വധം- സാംസ്കാരിക കേരളം പ്രതികരിക്കുന്നു" എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രം ചൊവ്വാഴ്ച നല്‍കിയ പ്രതികരണത്തിലെ പ്രധാന തലക്കെട്ടുകള്‍ ഇവിടെ വലിപ്പത്തില്‍ കൊടുത്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ പ്രതികരണങ്ങള്‍ മുഴുവന്‍ വായിക്കാം. ഹോംപേജില്‍ ഏറ്റവുംമുകളില്‍ ഉമ്മന്‍ചാണ്ടിയുടെയും സെക്രട്ടറിയറ്റിന്റെയും ചിത്രത്തിനു തൊട്ടുതാഴെയാണ് ഇതുള്ളത്. നടന്‍ മോഹന്‍ലാലിന്റെയും കവി അക്കിത്തത്തിന്റെയും പ്രതികരണങ്ങളുടെ ആദ്യഭാഗവും ഒപ്പമുണ്ട്. മലയാള മനോരമ എന്നെഴുതിയതും കാണാം. സൈറ്റില്‍ ഈ ഭാഗത്ത് ക്ലിക്ക് ചെയ്താല്‍, ഇത് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയുമായി ബന്ധിപ്പിക്കാനും പ്രതികരിക്കാനും സൗകര്യമുണ്ട്. പ്രതികരണം പരിശോധനയ്ക്കു ശേഷം മാത്രമേ പ്രസിദ്ധീകരിക്കൂ എന്നു പറയുന്നു. ഈ ഭാഗം ഇ-മെയില്‍ ചെയ്യാനും സാധിക്കും. ചന്ദ്രശേഖരന്‍വധത്തെക്കുറിച്ചുള്ള പ്രതികരണം പത്രത്തില്‍ വന്ന ദിവസംതന്നെ അതിരാവിലെമുതല്‍ മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചതില്‍ ദുരൂഹതയുണ്ട്.
(പി ആര്‍ ഷിജു)

deshabhimani 230512

1 comment:

  1. ചന്ദ്രശേഖരന്‍വധത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ദുരുപയോഗിക്കുന്നു. വെബ്സൈറ്റിന്റെ ഹോംപേജില്‍ ഏറ്റവും മുകളില്‍ വലിയൊരു ഭാഗം തന്നെ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. "ടി പി ചന്ദ്രശേഖരന്റെ വധം- സാംസ്കാരിക കേരളം പ്രതികരിക്കുന്നു" എന്ന തലക്കെട്ടില്‍ മലയാള മനോരമ പത്രം ചൊവ്വാഴ്ച നല്‍കിയ പ്രതികരണത്തിലെ പ്രധാന തലക്കെട്ടുകള്‍ ഇവിടെ വലിപ്പത്തില്‍ കൊടുത്തിട്ടുണ്ട്.

    ReplyDelete