Monday, May 21, 2012

"മുതലെടുപ്പുകാര്‍ക്ക് കാലം മാപ്പുകൊടുക്കില്ല"


കണ്ണൂര്‍: "ഹോട്ടലില്‍ ഉണ്ണാനിരുന്നവര്‍ക്ക് ചോറു വിളമ്പുമ്പോഴാണ് അവര്‍ എന്റെ ഭര്‍ത്താവിനെ ബോംബെറിഞ്ഞുകൊന്നത്. വിളമ്പിയ ചോറിലേക്കാണ് ചോരയും മാംസവും ചിതറിത്തെറിച്ചത്. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത പാവമായിരുന്നു അദ്ദേഹം. എന്തിനായിരുന്നു ആ അരുംകൊല?". 1992 ജൂണ്‍ 13ന് കണ്ണൂരിലെ സേവറി ഹോട്ടലില്‍ കെ സുധാകരന്റെ കൊലയാളിസംഘം ബോംബെറിഞ്ഞു കൊന്ന നാണുവിന്റെ വിധവ മഞ്ചപ്പാലത്തെ എ എം ഭാര്‍ഗവി ചോദിച്ചു.

"നാണുവേട്ടന്റെ ചോരക്കറ ഖദറില്‍നിന്ന് മായാത്ത കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ മാലാഖമാരുടെ വേഷം കെട്ടുമ്പോഴാണ് അറപ്പുതോന്നുന്നത്. കാലം ഇവര്‍ക്ക് മാപ്പുകൊടുക്കില്ല. ടി പി ചന്ദ്രശേഖരന്റെ മരണം ആഘോഷിക്കുന്നതിനു പിന്നില്‍ ഇവരുടെ മുതലെടുപ്പു മാത്രമാണ്." ഭാര്‍ഗവിയുടെ വാക്കുകളില്‍ രോഷം തിളച്ചു.

കുടുംബത്തിന്റെ നെടുംതൂണ്‍ പെട്ടെന്ന് ഒരുനാള്‍ അരുംകൊല ചെയ്യപ്പെടുമ്പോള്‍ കുടുംബം ആടിയുലയും. പറക്കമുറ്റാത്ത മക്കളും ഗൃഹനാഥനെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങളും കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ണമാകും. വിശ്വസിച്ച പ്രസ്ഥാനം ഒപ്പം നിന്നതിനാലാണ് ഞങ്ങളിന്നും ജീവിക്കുന്നത്. ചന്ദ്രശേഖരന്റെ വിധവ രമ അനുഭവിക്കുന്ന സങ്കടം എനിക്ക് നന്നായി മനസിലാകും. ചന്ദ്രശേഖരന്‍ സിപിഐ എമ്മുമായി തെറ്റിപ്പിരിഞ്ഞപ്പോഴാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. കൊല്ലപ്പെട്ടപ്പോള്‍ പിന്നില്‍ സിപിഐ എം എന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ആരെയും വേദനിപ്പിക്കാത്തവരാണ് ഇങ്ങനെ പെരുമാറുന്നതെങ്കില്‍ നമുക്ക് അംഗീകരിക്കാം. പക്ഷേ ഖദറില്‍ കൊലക്കത്തി ഒളിപ്പിച്ചവരാണ് ഈ കോലാഹലം സൃഷ്ടിക്കുന്നത്. ഈ ബഹളത്തില്‍ ആത്മാര്‍ഥതയുടെ കണിക പോലുമില്ല. മക്കളും ഭര്‍ത്താക്കന്മാരുമൊക്കെ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ ഈ നാട്ടിലുണ്ടെന്നും ഇവര്‍ ഓര്‍ക്കണം. രമയുടെയും മകന്റെയും കണ്ണീര് വില്‍ക്കുകയാണിവര്‍.

deshabhimani 210512

1 comment:

  1. "ഹോട്ടലില്‍ ഉണ്ണാനിരുന്നവര്‍ക്ക് ചോറു വിളമ്പുമ്പോഴാണ് അവര്‍ എന്റെ ഭര്‍ത്താവിനെ ബോംബെറിഞ്ഞുകൊന്നത്. വിളമ്പിയ ചോറിലേക്കാണ് ചോരയും മാംസവും ചിതറിത്തെറിച്ചത്. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത പാവമായിരുന്നു അദ്ദേഹം. എന്തിനായിരുന്നു ആ അരുംകൊല?". 1992 ജൂണ്‍ 13ന് കണ്ണൂരിലെ സേവറി ഹോട്ടലില്‍ കെ സുധാകരന്റെ കൊലയാളിസംഘം ബോംബെറിഞ്ഞു കൊന്ന നാണുവിന്റെ വിധവ മഞ്ചപ്പാലത്തെ എ എം ഭാര്‍ഗവി ചോദിച്ചു.

    ReplyDelete