Saturday, May 12, 2012
ചില എഴുത്തുകാരുടെ പ്രസ്താവന സാംസ്കാരിക ക്വട്ടേഷന്‍: കെ ഇ എന്‍
ഇടതുപക്ഷത്തിനെതിരെ ചിലര്‍ പ്രത്യയശാസ്ത്ര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തെ അപലപിക്കാനെന്ന വ്യാജേന ഒരു കൂട്ടം എഴുത്തുകാര്‍ പുറത്തിറക്കിയ പ്രസ്താവന ചരിത്രത്തിന്റെ നിഷേധമാണെന്നും കെ ഇ എന്‍ പറഞ്ഞു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ പഠന ക്യാമ്പിന്റെ ഭാഗമായി "മതനിരപേക്ഷ സംസ്കാരത്തിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്റ്റാലിനിസത്തെവരെ ആരാധിക്കാന്‍ മടിക്കാത്ത രാഷ്ട്രീയ സംസ്കാരം കേരളത്തിനുണ്ടെന്നും ഗൂഢാലോചനാപരമായ പാത പിന്തുടരുന്ന പാര്‍ടികള്‍ക്ക് ജനകീയ പിന്തുണ ഉണ്ടാകരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഹിറ്റ്ലറോ ഫ്രാങ്കോയോ മുസോളിനിയോ അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയോ പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ഫാസിസത്തിന്റെ ചരിത്ര പശ്ചാത്തലം പോലും പരാമര്‍ശിക്കാതെ ചരിത്രത്തെ നിഷേധിക്കുകയാണിവര്. ഫാസിസത്തെ ഇല്ലായ്മചെയ്യാന്‍ ആയിരങ്ങള്‍ ആത്മത്യാഗംചെയ്ത പ്രസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുകയാണ്. കൊലപാതക കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രസ്താവന വന്നത്. അന്വേഷണ സംഘത്തിന്റെ ഏത് കണ്ടെത്തലും അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഇടതുപക്ഷ പാര്‍ടികള്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹര്യത്തില്‍ പ്രസ്താവന ജനാധിപത്യത്തിനെതിരായ സാംസ്കാരിക ക്വട്ടേഷനാണ്. ജാതിക്ക് ജയ് വിളിക്കുകയും മതത്തിന്റെ പേരില്‍ മസിലുപിടിക്കുകയും ചെയ്യുന്ന കാലമാണിതെന്നും കെ ഇ എന്‍ പറഞ്ഞു.
ജാതിക്കും മതത്തിനും അപ്പുറത്തെ മാനവികതയെ മുറുകെ പിടിക്കുന്ന സംസ്കാരമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേത്. ഇടതുപക്ഷം വിമര്‍ശനത്തിന് അതീതമല്ല. എന്നാല്‍, വിമര്‍ശനം യാഥാര്‍ഥ്യത്തില്‍നിന്നാണ് രൂപപ്പെടുത്തേണ്ടത്. സാങ്കല്പിക ഇടതുപക്ഷത്തിന്റെ സുഖസമൃദ്ധമായ ലോകത്തിരുന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് ശരിയല്ല. നിലവിലുള്ള ഇടതുപക്ഷമാകെ തെറ്റാണെന്നും അവരെ കുഴിച്ചുമൂടണമെന്നും പറയുന്നത് നന്നാക്കാനല്ല, നശിപ്പിക്കാനാണെന്നും കെ ഇ എന്‍ പറഞ്ഞു. മയ്യനാട് വൈഎംസിഎ ക്യാമ്പ് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍ ഷൈലജ അധ്യക്ഷയായി.
deshabhimani 120512
Labels:
ഓഞ്ചിയം,
ഡി.വൈ.എഫ്.ഐ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)

ReplyDelete