Friday, May 11, 2012
സ്വവര്‍ഗ വിവാഹത്തിന് ഒബാമയുടെ പിന്തുണ
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വവര്‍ഗ വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയ ഒബാമ ഈ നിലപാട് പ്രഖ്യാപിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്. വരുന്ന നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ റിപ്പബ്ലിക്കന്‍ പ്രതിയോഗിയാവുമെന്ന് ഏറെക്കുറെ ഉറപ്പായ മിറ്റ് റോംനി താന്‍ സ്വവര്‍ഗ വിവാഹത്തിനെതിരാണെന്ന് പ്രതികരിച്ചു. സ്വവര്‍ഗ പ്രണയികളുടെ സംഘടനകള്‍ ഒബാമയെ അഭിനന്ദിച്ചു. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവര്‍ക്കാണ് നേരിയ ഭൂരിപക്ഷമെന്നും അതിനിയും ഉയരുമെന്നും വിവിധ അഭിപ്രായ സര്‍വേകള്‍ ഉദ്ധരിച്ച് ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വവര്‍ഗ വിവാഹത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ മാസങ്ങളായുള്ള ചാഞ്ചാട്ടം അവസാനിപ്പിച്ച് ഒബാമ നിലപാട് വ്യക്തമാക്കിയത് എബിസി ന്യൂസിനോടാണ്. തന്റെ ഭാര്യയ്ക്കും ഇതേ ചിന്താഗതിയാണെന്ന് ഒബാമ വ്യക്തമാക്കി. തങ്ങള്‍ രണ്ടുപേരും ക്രിസ്തുമതാചാരങ്ങള്‍ അനുസരിക്കുന്ന വിശ്വാസികളാണെന്നും ഈ നിലപാട് തീര്‍ച്ചയായും മറ്റുള്ളവരുടേതുമായി പൊരുത്തപ്പെടാത്തതായി തോന്നാമെന്നും ഒബാമ പറഞ്ഞു. എന്നാല്‍, തങ്ങള്‍ തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ക്രിസ്തു നമുക്കുവേണ്ടി ജീവന്‍ ത്യജിക്കുകമാത്രമല്ല ചെയ്തത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോട് പെരുമാറണം എന്ന സുവര്‍ണനിയമം പഠിപ്പിക്കുകയുംചെയ്തു-ഒബാമ പറഞ്ഞു. ഇതിന് നിയമസാധുത നല്‍കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കണം എന്നും ഒബാമ വ്യക്തമാക്കി.
deshabhimani 110512
Subscribe to:
Post Comments (Atom)
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വവര്‍ഗ വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയ ഒബാമ ഈ നിലപാട് പ്രഖ്യാപിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്. വരുന്ന നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ റിപ്പബ്ലിക്കന്‍ പ്രതിയോഗിയാവുമെന്ന് ഏറെക്കുറെ ഉറപ്പായ മിറ്റ് റോംനി താന്‍ സ്വവര്‍ഗ വിവാഹത്തിനെതിരാണെന്ന് പ്രതികരിച്ചു. സ്വവര്‍ഗ പ്രണയികളുടെ സംഘടനകള്‍ ഒബാമയെ അഭിനന്ദിച്ചു. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവര്‍ക്കാണ് നേരിയ ഭൂരിപക്ഷമെന്നും അതിനിയും ഉയരുമെന്നും വിവിധ അഭിപ്രായ സര്‍വേകള്‍ ഉദ്ധരിച്ച് ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ReplyDeleteസ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ അനുകൂലിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിന് പകുതിയിലേറെ അമേരിക്കക്കാരുടെ പിന്തുണയുണ്ടെന്ന് സര്‍വേ. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന അഭിപ്രായമാണ് യുഎസ്എ ടുഡെ സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പു വര്‍ഷത്തിലെ ഒബാമയുടെ നിലപാട് പ്രഖ്യാപനം തങ്ങളുടെ വോട്ടിനെ സ്വാധീനിക്കില്ലെന്നാണ് 60 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ പ്രഖ്യാപനത്തോടെ തങ്ങളുടെ വോട്ട് ഒബാമയ്ക്ക് അനുകൂലമാകുമെന്ന് 13 ശതമാനം പേര്‍ വെളിപ്പെടുത്തി. 45 ശതമാനം പേര്‍ ഒബാമയുടെ സ്വവര്‍ഗാനുകൂല തീരുമാനത്തെ തള്ളിപ്പറഞ്ഞു. വാഷിങ്ടണിലും 50 സംസ്ഥാനങ്ങളിലുമുള്ള 1013 പേരെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് സര്‍വേ നടത്തിയത്. സ്വവര്‍ഗ വിവാഹത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ മാസങ്ങളായുള്ള ചാഞ്ചാട്ടം അവസാനിപ്പിച്ച് ഒബാമ നിലപാട് വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ പ്രതിയോഗിയാകുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തിന് എതിരാണ്. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവര്‍ക്കാണ് നേരിയ ഭൂരിപക്ഷമെന്നും അതിനിയും ഉയരുമെന്നും വിവിധ അഭിപ്രായ സര്‍വേകള്‍ നേരത്തെ വെളിപ്പെടുത്തയിരുന്നു.
ReplyDelete